സിനഡുസമ്മേളന ത്രിഘട്ട പ്രയാണത്തിന് തുടക്കമായി

വത്തിക്കാൻ സിറ്റി : രൂപത, ഭൂഖണ്ഡം, സാർവ്വത്രികംഎന്നീ മൂന്നു തലങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന മെത്രാന്മാരുടെ സിനഡുസമ്മേളനത്തിൻറെ ത്രിഘട്ട പ്രയാണത്തിന് വത്തിക്കാനിൽ തുടക്കമായി.

ഇതിന്റെ ഭാഗമായി ഉദ്ഘാടന ദിവ്യബലി,വത്തിക്കാനിലെ സെന്റെ പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു .
രൂപത, ഭൂഖണ്ഡം, സാർവ്വത്രികം (diocesan, continental, universal) എന്നീ മൂന്നു തലങ്ങളിലായിട്ടാണ് ഈ സിനഡുസമ്മേളന പ്രയാണം ക്രമപ്പെടുത്തിയിരിക്കുന്നത്.

രൂപതാതലത്തിൽ സിനഡു സമ്മേളനം ആരംഭിക്കുക ഈ വർഷം ഒക്ടോബർ 17-നായിരിക്കും. ഇത് 2022 ഏപ്രിൽ വരെ നീളും.

രണ്ടാം ഘട്ടം, അതായത്, ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള സിനഡുയോഗം 2022 സെപ്റ്റംബർ മുതൽ 2023 മാർച്ചു വരെ ആയിരിക്കും.

ആഗോള സഭാ തലത്തിലുള്ള സിഡുയോഗം, അതായത്, മൂന്നാമത്തെയും അവസാനത്തെയുമായ സമ്മേളനം 2023 ഒക്ടോബറിൽ വത്തിക്കാനിലായിരിക്കും നടക്കുക

“ഏകയോഗമായ ഒരു സഭയ്ക്കായി: കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും” (“For a Synodal Church: Communion, Participation, and Mission”) എന്നതാണ് ഈ സിനഡുസമ്മേളന യാത്രയുടെ വിചിന്തനപ്രമേയം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group