ഒരു ലക്ഷത്തോളം ഭൂതോച്ഛാടനങ്ങൾ നിർവഹിച്ച ഭൂതോച്ഛാടകന്റെ ത്രസിപ്പിക്കുന്ന ജീവിതം വെള്ളിത്തിരയിലേക്ക്..

ഒരു ലക്ഷത്തോളം ഭൂതോച്ഛാടനങ്ങൾ നിർവഹിച്ച വത്തിക്കാനിലെ ഔദ്യോഗിക ഭൂതോച്ഛാടകൻ ഫാ. ഗബ്രിയേൽ അമോർത്തിന്റെ അനുഭവം ഇതിവൃത്തമാക്കുന്ന സിനിമ റിലീസിന് ഒരുങ്ങുന്നു. ‘ദ പോപ്പ്സ് എക്സോർസിസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ത്രില്ലർ സിനിമ ഏപ്രിൽ 14ന് യു.എസിലെ തീയറ്ററുകളിലെത്തും. സുപസിദ്ധ ഹോളിവുഡ് താരം റസ്സൽ ക്രോയാണ് ഫാ. അമോർത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇക്കഴിഞ്ഞ വാരം പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറിന് വൻവരവേൽപ്പാണ് ലഭിക്കുന്നത്.

ഭൂതോച്ഛാടനത്തിനിടെ തനിക്കുണ്ടായ അനുഭവങ്ങളെ ആസ്പദമാക്കി ഫാ. അമോർത്ത് രചിച്ച ‘ആൻ എക്സോർസിസ്റ്റ് ടെൽസ് ഹിസ് സ്റ്റോറി’, ‘ആൻ എക്സോർസിസ്റ്റ്- മോർ സ്റ്റോറീസ്’ എന്നീ രണ്ട് ഓർമക്കുറിപ്പുകളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. 2018ൽ റിലീസ് ചെയ്ത ‘ഓവർലോഡ്’ എന്ന ഹൊറർ സിനിമയിലൂടെ ശ്രദ്ധേയനായ ജൂലിയസ് അവേരിയാണ് സംവിധായകൻ. സുപ്രസിദ്ധ നിർമാണ കമ്പനിയായ ‘സ്‌ക്രീൻ ജേം’ നിർമിക്കുന്ന സിനിമ ‘സോണി എന്റർടെയ്‌മെന്റ്‌സാ’ണ് വിതരണത്തിന് എത്തിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group