സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപതാ മുഖപ്പത്രo

കൊച്ചി : കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപതാ മുഖപ്പത്രമായ കത്തോലിക്കാ സഭ.

ദൈവത്തിന് മഹത്വമോ മനുഷ്യര്‍ക്ക് സമാധാനമോ ഇല്ലാത്ത ഇടമായി കേരളം മാറുന്നുവെന്നാണ് വിമര്‍ശനം.

വിഴിഞ്ഞവും, ബഫര്‍സോണും പിന്‍വാതില്‍ നിയമനങ്ങളും അടക്കമുള്ള വിഷയങ്ങള്‍ നിരത്തിയാണ് സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയിരിക്കുന്നത്.

കത്തോലിക്കാ സഭയുടെ പുതുവര്‍ഷപ്പതിപ്പിലെ മുഖലേഖനത്തിലാണ് സര്‍ക്കാരിനെ കടന്നാക്രമിച്ചുള്ള വിമര്‍ശനം. സമാധാനമാണ് സര്‍ക്കാര്‍ സമ്മാനിക്കേണ്ടത് എന്ന തലക്കെട്ടിലാണ് ലേഖനം ആരംഭിക്കുന്നത്.പാര്‍ട്ടിയുടെ നിറം ഏതായാലും ഭരണഘടന വിഭാവനം ചെയ്യുന്ന തത്ത്വങ്ങള്‍ക്കനുസരിച്ച് ഭീതിയോ പ്രീതിയോ കൂടായെ നീതി നടപ്പാക്കാനുള്ളവരാണ് ഭരണ സർക്കാര്‍. അതിനുപകരം, ജനങ്ങളെ തീ തീറ്റിക്കുന്ന നടപടികള്‍ ഒന്നിനു പുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുന്നു വെന്നു മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group