യുക്രൈനിയൻ ജനതയ്ക്ക് ആശ്വാസമാകുവാൻ ഫാത്തിമ മാതാവിന്റെ തിരുസ്വരൂപ പ്രയാണം

റഷ്യ- യുക്രൈൻ യുദ്ധo മൂലം ദുരിതം അനുഭവിക്കുന്ന വിശ്വാസീ സമൂഹത്തിന് ആശ്വാസദൂതുമായി യുക്രേനിയൻ മണ്ണിലേക്ക് ഫാത്തിമാ നാഥയെത്തുന്നു! യുദ്ധക്കെടുതിയിൽ നിന്ന് രാജ്യം മുക്തമാകാനും സമാധാനം സംജാതമാകാനും വേണ്ടിയുള്ള പ്രാർത്ഥനകൾക്ക് കരുത്തേകുക എന്ന ലക്ഷ്യത്തോടെയാണ് ഫാത്തിമാ നാഥയുടെ വിഖ്യാതമായ ‘പിൽഗ്രിം വിർജിൻ’ (തീർത്ഥാടന തിരുരൂപം) യുക്രൈനിൽ എത്തിക്കുന്നത്. ലിവ്‌വിലെ ഗ്രീക്ക് കത്തോലിക് മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്പ് ഇഹോർ വോസ്‌നിയാക് നടത്തിയ അഭ്യർത്ഥനയാണ് രാജ്യത്ത് ആദ്യമായി ‘പിൽഗ്രിം വിർജിൻ’ വന്നണയാൻ വഴി തുറന്നത്.

പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ ദൈവമാതാവിന്റെ ദർശനത്തിന് സാക്ഷിയായ സിസ്റ്റർ ലൂസിയ നൽകിയ വിവരണപ്രകാരം തയാറാക്കിയ തിരുരൂപത്തിന്റെ പകർപ്പാണ് ‘പിൽഗ്രിം വിർജിൻ’ . രാജ്യത്ത് സമാധാനം പുനസ്ഥാപിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കണം എന്ന അപേക്ഷയോടെ, ഫാത്തിമാ നാഥയുടെ തിരുരൂപം യുക്രൈനിലേക്ക് അയച്ചുതരണമെന്ന് ആർച്ച്ബിഷപ്പ് അഭ്യർത്ഥിച്ചത് മാർച്ച് 10നാണ്. തൊട്ടടുത്ത ദിനം തന്നെ ഇക്കാര്യത്തിൽ ഫാത്തിമാ തീർത്ഥാടനകേന്ദ്രം അനുകൂല തീരുമാനം അറിയിക്കുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group