യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റിനോട് അപേക്ഷിച്ച് മാർപാപ്പ

യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോട് അപേക്ഷിച്ച് ഫ്രാൻസിസ് പാപ്പ.

ഇന്നലെ അപ്പസ്‌തോലിക് കൊട്ടാരത്തിന്റെ ജനാലയ്ക്കരികെ നിന്നുക്കൊണ്ട് നടത്തിയ പതിവ് ആഞ്ചലൂസ് പ്രസംഗത്തിലാണ് പാപ്പ വിഷയം വീണ്ടും അവതരിപ്പിച്ചത്. യുക്രൈന്‍ പ്രസിഡന്റ് സെലൻസ്കി സമാധാന ചർച്ചകൾക്കു സന്നദ്ധത കാണിക്കണമെന്നും നയതന്ത്ര മാർഗങ്ങളിലൂടെ യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹവും ശ്രമിക്കണമെന്നും ഇന്നലെ വിശ്വാസികളെ അഭിസംബോധന ചെയ്യവേ മാർപാപ്പ ആവശ്യപ്പെട്ടു. മനുഷ്യരാശിയുടെ ഭയാനകമായ, മുറിവ് ചുരുങ്ങുന്നതിനു പകരം, രക്തസ്രാവം തുടരുകയാണെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു.

യുദ്ധം അവസാനിക്കുന്നതിന് മുമ്പ് എത്ര രക്തം ഒഴുകണമെന്ന് ഫ്രാൻസിസ് പാപ്പ ചോദ്യമുയര്‍ത്തി. ഈ വലിയ ദുരന്തം അവസാനിപ്പിക്കാൻ എല്ലാ നയതന്ത്ര മേഖലകളും ഇടപെടണമെന്ന് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു. ബുച്ചയും മരിയുപോളും ഉൾപ്പെടെയുള്ള പൗരന്മാരുടെ മരണവുമായി ബന്ധപ്പെട്ടിരിക്കുന്ന നഗരങ്ങളുടെയും പട്ടണങ്ങളുടെയും പേരുകളിലൂടെ ലോകം യുക്രൈനിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് മനസിലാക്കുകയാണെന്ന് പാപ്പ വേദന പ്രകടിപ്പിച്ചു. യുദ്ധത്തിലുടനീളമുള്ള ആയുധങ്ങളിലേക്കുള്ള ആശ്രയത്തെ അപലപിച്ച പാപ്പ സംഭാഷണത്തിന് വഴി തുറക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group