പ്രതിഷേധം വകവെക്കാതെ മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാൻ ഒരുങ്ങി കർണാടക..

ബാംഗ്ലൂർ: നിർബന്ധിത മതപരിവർത്തന നിരോധന നിയമം കർണാടകയിൽ പ്രാവർത്തികമാക്കാൻ ഒരുങ്ങുന്നു.നിയമം ഉടൻ കർണാടകയിൽ നടപ്പാക്കുമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി.

ശ്രീരാമസേന തലവൻ പ്രമോദ് മുത്തലികുൾപ്പെടെ അൻപതോളം കാധിപതിമാർ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സന്ദർശിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം.

ശീതകാല സമ്മേളനത്തിൽ തന്നെ നിയമം പാസാക്കുമെന്നാണു സൂചന.
ക്രൈസ്തവ സമൂഹം ഉയര്‍ത്തിയ കടുത്ത പ്രതിഷേധം വകവെയ്ക്കാതെയാണ് നിയമം പാസാക്കുവാന്‍ ത്വരിതഗതിയിലുള്ള നീക്കങ്ങള്‍ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group