എലിസബത്ത് രാജ്ഞിക്ക് മാർപാപ്പായുടെ കത്ത്

എലിസബത്ത് രാജ്ഞി തന്റെ ജന്മദിനവും രാജ്യത്ത് അധികാരത്തിലേറിയതിന്റെ എഴുപതാം വാർഷികവും ആഘോഷിക്കുന്ന അവസരത്തിൽ രാജ്ഞിക്കും രാജകുടുംബാംഗങ്ങൾക്കും താൻ മംഗളാശംസകളും നന്മകളും നേരുന്നുവെന്ന് അറിയിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം.

സർവ്വശക്തനായ ദൈവം രാജ്ഞിയേയും കുടുംബത്തെയും, രാജ്യത്തെ എല്ലാ ജനങ്ങളെയും അനുഗ്രഹിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു.ദൈവം ഐക്യവും, സമൃദ്ധിയും, സമാധാനവും ഏവർക്കുമേകട്ടെ എന്നും പാപ്പാ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട്, “രാജ്ഞിയുടെ പച്ച മേലാപ്പ്” എന്ന പേരിൽ നടത്തുന്ന സംരംഭത്തിലേക്ക് ലെബനോനിലെ ഒരു ദേവദാരു സംഭാവന ചെയ്യുന്നുവെന്നും പാപ്പാ അറിയിച്ചു .

രാജ്ഞിക്കും, കുടുംബത്തിനും രാജ്യത്തെ ജനങ്ങൾക്കും തന്റെ പ്രാർത്ഥനകളും ദൈവാനുഗ്രഹങ്ങളും നേർന്ന പാപ്പാ, തനിക്കു വേണ്ടിയും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചു.

ജൂൺ രണ്ടു മുതൽ അഞ്ചു വരെ തീയതികളിലായാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നടക്കുന്നത്. ഈ ദിവസങ്ങളിൽത്തന്നെയാണ് രാജ്ഞി തന്റെ ജന്മദിനം ഔദ്യോഗികമായി ആഘോഷിക്കുന്നത്. 1926 ഏപ്രിൽ 21-ന് ജോർജ് ആറാമൻ രാജാവിന്റെയും എലിസബത്ത് രാജ്ഞിയുടെയും മകളായാണ് രണ്ടാം എലിസബത്ത് രാജ്ഞി ജനിച്ചത് എങ്കിലും ജൂൺ മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് സാധാരണയായി രാജ്ഞിയുടെ ജന്മദിനാഘോഷങ്ങൾ നടത്തുന്നത്. 1952 ജൂൺ ആറിന് തന്റെ പിതാവിന്റെ മരണത്തോടെയാണ് അവർ രാജഭരണം ഏറ്റെടുത്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group