വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ വി​ട​പ​റ​ഞ്ഞി​ട്ട് ഇന്ന് 25 വ​ർ​ഷം

വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ വി​ട​പ​റ​ഞ്ഞി​ട്ട് ഇന്ന് 25 വ​ർ​ഷം പൂർത്തിയായി. 1997 സെ​പ്റ്റം​ബ​ർ അ​ഞ്ചി​നാ​ണ് മ​ദ​ർ തെ​രേ​സ ഇ​ഹ​ലോ​ക വാ​സം വെ​ടി​ഞ്ഞ​ത്. 87-ാം വ​യ​സി​ലാ​യി​രു​ന്നു ലോ​ക​ത്തി​നാ​കെ നൊമ്പരം പ​ക​ർ​ന്ന വി​ട​വാ​ങ്ങ​ൽ.

അ​ൽ​ബേ​നി​യ​യി​ൽ ജ​നി​ച്ച് ഇ​ന്ത്യ കർമഭൂമിയാക്കി ഉ​പ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ലോ​ക​ശ്ര​ദ്ധ നേ​ടി​യ ക​ത്തോ​ലി​ക്ക സ​ന്യാ​സി​നി​യാ​യി​രു​ന്നു മ​ദ​ർ തെ​രേ​സ. മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി എ​ന്ന ക​ത്തോ​ലി​ക്കാ സ​ന്യാ​സി​നീ​സ​ഭ സ്ഥാ​പി​ച്ചു പാ​വ​പ്പെ​ട്ട​വ​രു​ടെയും അ​നാ​ഥ​രു​ടെ​യും രോ​ഗി​ക​ളു​ടെ​യും ഇ​ട​യി​ൽ പ്ര​വ​ർ​ത്തി​ച്ച മ​ദ​ർ തെ​രേ​സ​യ്ക്കു സേ​വ​ന​ങ്ങ​ളു​ടെ പേ​രി​ൽ 1979ൽ ​സ​മാ​ധാ​ന​ത്തി​നു​ള്ള നോ​ബേ​ൽ പു​ര​സ്കാ​രം ലഭിച്ചു.

2016 സെ​പ്റ്റം​ബ​ർ നാ​ലി​നു മ​ദ​ർ തെ​രേ​സ​യെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി. മ​ദ​റി​ന്‍റെ ഓർമ്മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ലോകമെമ്പാടും അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

കോ​ൽ​ക്ക​ത്തി​ലും പ്ര​ത്യേ​ക അ​നു​സ്മ​ര​ണ പ്രാ​ർ​ത്ഥന ന​ട​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group