വെട്ടുകാട് തീര്‍ത്ഥാടന കേന്ദ്രത്തിലെ പ്രശസ്തമായ തിരുനാള്‍ പ്രദക്ഷിണം ഇന്ന്..

വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീർത്ഥാടക ദേവാലയത്തിലെ പ്രശസ്തമായ ക്രിസ്തുരാജത്വ തിരുനാളിനോടനുബന്ധിച്ചുള്ള പ്രദക്ഷിണം ഇന്നു നടക്കും.

ഇന്നു വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന സന്ധ്യാവന്ദന പ്രാര്‍ഥനയ്ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 6.30ന് ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ആരംഭിക്കും. തിരുനാള്‍ ദിനമായ നാളെ രാവിലെ അഞ്ചിനും 6.30നും ദിവ്യബലി, രാവിലെ എട്ടിന് സീറോ മലബാര്‍ ക്രമത്തില്‍ നടക്കുന്ന ദിവ്യബലിക്ക് ലൂര്‍ദ് ഫൊറോന വികാരി ഫാ. മോര്‍ളി കൈത പറമ്പിൽ മുഖ്യകാര്‍മികത്വം വഹിക്കും.

ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന സമൂഹ ദിവ്യബലിയില്‍ ആലുവ സെമിനാരി പ്രഫസര്‍ ഡോ. ഗ്രിഗറി ആര്‍ബി വചന പ്രഘോഷണം നടത്തും. വൈകുന്നേരം 5.30ന് ആരംഭിക്കുന്ന ആഘോഷമായ പൊന്തിഫിക്കല്‍ സമൂഹദിവ്യബലിക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം മുഖ്യകാര്‍മികത്വം വഹിക്കും. 26ന് രാവിലെ 6.30നും എട്ടിനും 11നും ദിവ്യബലി. വൈകുന്നേരം 5.30ന് സമൂഹ ദിവ്യബലിക്കുശേഷം തിരുനാളിന് കൊടിയിറങ്ങും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group