ലോക രോഗീദിനാചരണം ഇന്ന്…

ലൂര്‍ദ്ദ് മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് സഭ ഫെബ്രുവരി 11 ലോക രോഗീദിനമായി ആചരിക്കുന്നു. രോഗാവസ്ഥയില്‍ കഴിയുന്ന എല്ലാവരെയും അമലോത്ഭവ മാതാവിന്റെ സംരക്ഷണത്തിനായി ഭരമേല്പിക്കണമെന്ന് ദിനാചരണത്തിന് മുന്നോടിയായി നല്കിയ സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കി.

‘അവനെ പരിചരിക്കുക’ എന്ന ആപ്തവാക്യത്തോടെയാണ് 2023ലെ രോഗീദിനാചരണം നടത്തപ്പെടുക. വിശുദ്ധ ലൂക്കയുടെ സുവിശേഷത്തില്‍ പ്രതിപാദിക്കുന്ന നല്ല സമരിയക്കാരന്റെ ഉപമയില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തിന് ഇരയായ വ്യക്തിയെ പരിചരിക്കാന്‍ ആവശ്യപ്പെടുന്ന സമരിയക്കാരന്റെ വാക്കുകളില്‍ നിന്നാണ് പ്രസ്തുത ആപ്തവാക്യം ലോക രോഗീദിനാചരണത്തിനായി വത്തിക്കാന്‍ സ്വീകരിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group