മേ​രീ​ക്വീ​ൻ​സി​ൽ മോ​ഡു​ലാ​ർ ഓ​പ്പറേ​ഷ​ൻ തിയ​റ്റ​ർ സ​മു​ച്ച​യങ്ങളുടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്..

മേ​​രീ​​ക്വീ​​ൻ​​സ് മി​​ഷ​​ൻ ആ​​ശു​​പ​​ത്രി​​യു​​ടെ 65ാം വാ​​ർ​​ഷി​​ക​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് അ​​തി​​നൂ​​ത​​ന സം​​വി​​ധാ​​ന​​ങ്ങ​​ളോ​​ടു കൂ​​ടി​​യ മോ​​ഡു​​ലാ​​ർ ഓ​​പ​റേ​​ഷ​​ൻ തി​​യ​​റ്റ​​ർ സ​​മു​​ച്ച​​യ​​വും ക്രി​​ട്ടി​​ക്ക​​ൽ കെ​​യ​​ർ യൂ​​ണി​​റ്റു​​ക​​ളുടെയും ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.പൂ​​ർ​​ണ​​മാ​​യും അ​​ന്താ​​രാ​​ഷ്‌​ട്ര നി​​ല​​വാ​​ര​​ത്തി​​ൽ സ​​ജ്ജീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന ഓ​​പ​റേ​​ഷ​​ൻ തീ​​യ​​റ്റ​​റു​​ക​​ളി​​ൽ സ​​ങ്കീ​​ർ​​ണ ന്യൂ​​റോ സ​​ർ​​ജ​​റി​​ക​​ളും അ​​വ​​യ​​വ​​മാ​​റ്റ ശ​​സ്ത്ര​​ക്രി​​യ​​ക​​ളും സു​​ര​​ക്ഷി​​ത​​മാ​​യി ന​​ട​​ത്താ​​നാ​​കു​​മെ​​ന്ന് ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സ​​ന്തോ​​ഷ് മാ​​ത്ത​​ൻ​​കു​​ന്നേ​​ൽ സി​​എം​​ഐ അ​​റി​​യി​​ച്ചു.ഇ​​തോ​​ടെ കോ​​ട്ട​​യം, ഇ​​ടു​​ക്കി, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​ക​​ളി​​ലെ ആ​​റു താ​​ലൂ​​ക്കു​​ക​​ളി​​ലു​​ള്ള ജ​​ന​​ങ്ങ​​ൾ​​ക്ക് ത​​ങ്ങ​​ളു​​ടെ സ​​മീ​​പ​​ത്തു ത​​ന്നെ ലോ​​കോ​​ത്ത​​ര നി​​ല​​വാ​​ര​​മു​​ള്ള ചി​​കി​​ത്സാ സം​​വി​​ധാ​​ന​​ങ്ങ​​ൾ കു​​റ​​ഞ്ഞ ചെ​​ല​​വി​​ൽ ല​​ഭ്യ​​മാ​​കും.ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് കോ​​വി​​ഡ് പ്രോ​​ട്ടോ​​ക്കോ​​ൾ പാ​​ലി​​ച്ചു ന​​ട​​ത്തു​​ന്ന ച​​ട​​ങ്ങി​​ൽ ഓ​​പ​റേ​​ഷ​​ൻ തീ​​യ​റ്റ​​ർ, ക്രി​​ട്ടി​​ക്ക​​ൽ കെ​​യ​​ർ വി​​ഭാ​​ഗം സ​​മു​​ച്ച​​യ​​ങ്ങ​​ളു​​ടെ വെ​​ഞ്ചെ​​രി​​പ്പ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത മു​​ൻ ബി​​ഷ​​പ് മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ നി​​ർ​​വ​​ഹി​​ക്കും. ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ്, സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ എം​​എ​​ൽ​​എ, സി​​എം​​ഐ സ​​ഭ പ്രൊ​​വി​​ൻ​​ഷ്യ​ൽ ഫാ. ​​ജോ​​ർ​​ജ് ഇ​​ട​​യാ​​ടി​​യി​​ൽ തുടങ്ങിയവർ പ​​ങ്കെ​​ടു​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group