ഇ​ന്ന് കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് പ്ര​തി​ഷേ​ധദി​നം ആചരിക്കും

നി​​​യ​​​മ​​​ന അം​​​ഗീ​​​കാ​​​ര ത​​​ട​​​സം നീ​​​ക്ക​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട്കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍​ഡ് സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ഇ​​​ന്ന് പ്ര​​​തി​​​ഷേ​​​ധ​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളി​​​ലെ​​​യും സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ ബാ​​​ഡ്ജ് ധ​​​രി​​​ച്ച് പ്ര​​​തി​​​ഷേ​​​ധ​​ദി​​​നം ന​​​ട​​​ത്തും. നി​​​യ​​​മ​​​ന അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കാ​​​ത്ത അ​​​ധ്യാ​​​പ​​​ക​​​ര്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​ക്കും ഇ​​​മെ​​​യി​​​ലും അ​​​യ​​​യ്ക്കും.

ബ്രോ​​​ക്ക​​​ണ്‍ സ​​​ര്‍​വീ​​​സ് പെ​​​ന്‍​ഷ​​​ന്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക, കെ​ ​​ടെ​​​റ്റ് ത​​​ട​​​സ്സം പ​​​രി​​​ഹ​​​രി​​​ക്കു​​​ക, ന്യൂ ​​​ഓ​​​പ്പ​​​ണ്‍ സ്‌​​​കൂ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​യ​​​മ​​​ന ത​​​ട​​​സ​​​ങ്ങ​​​ള്‍ മാ​​​റ്റു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും പ്ര​​​തി​​​ഷേ​​​ധ ദി​​​ന​​​ത്തി​​​ല്‍ ഉ​​​ന്ന​​​യി​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സി.​​​ടി. വ​​​ര്‍​ഗീ​​​സ് പ​​​റ​​​ഞ്ഞു. പ്ര​​​തി​​​ഷേ​​​ധ​​ദി​​​നം കോ​​​ഴി​​​ക്കോ​​​ട് സെ​​​ന്‍റ് വി​​​ന്‍​സ​​​ന്‍റ് കോ​​​ള​​​നി ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ളി​​​ല്‍ ന​​​ട​​​ക്കും. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ചാ​​​ള്‍​സ് ലെ​​​യോ​​​ണ്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു ഓ​​​ളാ​​​ട്ടു​​​പു​​​റം, ട്ര​​​ഷ​​​റ​​​ര്‍ മാ​​​ത്യു ജോ​​​സ​​​ഫ്, മോ​​​ണ്‍. ജെ​​​ന്‍​സ​​​ണ്‍ പു​​​ത്ത​​​ന്‍വീ​​​ട്ടി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group