ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ദേ​ശീ​യ കൗ​ണ്‍സി​ൽ നാളെ

ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ദേ​ശീ​യ കൗ​ണ്‍സി​ൽ യോ​ഗ​വും പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും നാ​ളെ നടക്കും

രാ​വി​ലെ പ​ത്തി​നു കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ ആരംഭിക്കുന്ന കൗ​ണ്‍സി​ൽ യോ​ഗ​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പും മി​ഷ​ൻ ലീ​ഗ് ര​ക്ഷാ​ധി​കാ​രി​യു​മാ​യ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി നിർവഹിക്കും. യോഗത്തിൽ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ബിനോ​യി പ​ള്ളി​പ്പ​റ​മ്പിൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സീ​റോ മ​ല​ബാ​ർ വൊ​ക്കേ​ഷ​ൻ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി റ​വ. ഡോ.​സെ​ബാ​സ്റ്റ്യ​ൻ മു​ട്ടം​തൊ​ട്ടി​ൽ, ദേ​ശീ​യ ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​ ജ​യിം​സ് പു​ന്ന​പ്ലാ​ക്ക​ൽ, അ​ന്ത​ർ​ദേ​ശീ​യ അ​ഡ്ഹോ​ക് ക​മ്മിറ്റി പ്ര​സി​ഡ​ന്‍റ് ഡേ​വീ​സ് വ​ല്ലൂ​രാ​ൻ, കേ​ര​ള സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ൽ, കു​ഞ്ഞേ​ട്ട​ൻ പു​ര​സ്കാ​ര ജേ​താ​വ് തോ​മ​സ് ഏ​റ​നാ​ട്ട്, ദേ​ശീ​യ വൈ​സ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ.​ജോ​സ​ഫ് മ​റ്റം, സി​സ്റ്റ​ർ ആ​ൻ ഗ്രേ​യ്സ്, ദേ​ശീ​യ ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സ​ർ ജോ​ണ്‍ കൊ​ച്ചു​ചെ​റു​നി​ല​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സു​പ്രീം കോ​ട​തി മു​ൻ ജ​ഡ്ജി​യും മി​ഷ​ൻ ലീ​ഗി​ന്‍റെ ആ​ദ്യ​ത്തെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റു​മാ​യ ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് മു​ഖ്യാ​​തിഥി​യാ​യി​രി​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group