വി​ശു​ദ്ധ മ​റി​യം ത്രേ​സ്യയു​ടെ തി​രു​നാ​ൾ നാ​ളെ

വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ തി​​​രു​​​നാ​​​ൾ ആഘോ​​​ഷം കു​​​ഴി​​​ക്കാ​​​ട്ടു​​ശ്ശേരി വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ – ധ​​​ന്യ​​​ൻ ഫാ. ​​​ജോ​​​സ​​​ഫ് വി​​​ത​​​യ​​ത്തി​​​ൽ തീ​​​ർ​​​ഥാ​​​ട​​​ന​​ കേ​​​ന്ദ്ര​​​ത്തി​​​ൽ നാ​​​ളെ ന​​​ട​​​ക്കും.

തി​​​രു​​​നാ​​​ൾ ദി​​​ന​​​മാ​​​യ നാ​​​ളെ രാ​​​വി​​​ലെ 9.30നു​​ള്ള ആ​​​ഘോ​​​ഷ​​​മാ​​​യ തിരുനാ​​​ൾ കു​​​ർ​​​ബാ​​​നയ്ക്ക് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ മു​​​ഖ്യ​​​കാ​​​ർ​​​മ്മിക​​​നാ​​​കും. ഉ​​​ച്ച​​​തി​​​രി​​​ഞ്ഞ് മൂ​​​ന്നി​​​നു​​​ള്ള ദി​​​വ്യ​​​ബ​​​ലി​​​യെ തു​​​ട​​​ർ​​​ന്ന് അ​​​ലം​​​കൃ​​​ത​​​മാ​​​യ വീ​​​ഥി​​​യി​​​ലൂ​​​ടെ വാ​​​ദ്യ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ​​​യും പ്രാ​​​ർ​​​ത്ഥനാ​​​മ​​​ഞ്ജ​​​രി​​​ക​​​ളു​​​ടെ​​​യും അ​​​ക​​​മ്പ​​​ടി​​​യി​​​ൽ വി​​​ശു​​ദ്ധ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പും വ​​​ഹി​​​ച്ചു​​​ കൊ​​​ണ്ടു തി​​​രു​​​നാ​​​ൾ പ്ര​​​ദ​​​ക്ഷി​​​ണം. തു​​​ട​​​ർ​​​ന്നു തി​​​രു​​​ശേഷി​​​പ്പ് വ​​​ണ​​​ക്കം.

തീ​​​ർ​​​ഥാ​​​ട​​​ന​​ കേ​​​ന്ദ്ര​​​ത്തി​​​ൽ രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ രാ​​​ത്രി ഏ​​​ഴു​​വ​​​രെ വി​​​ശുദ്ധ കു​​​ർ​​​ബാ​​​ന​​​ക​​​ൾ. ഊ​​​ട്ടു​​നേ​​​ർ​​​ച്ച ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ ആ​​​ശീ​​​ർ​​​വാ​​​ദം രാ​​​വി​​​ലെ 8.30 ന് ​​​മു​​​ൻ അ​​​പ്പ​​​സ്തോ​​​ലി​​​ക് നു​​​ൺ​​​ഷ്യോ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് പാ​​​നി​​​കു​​​ളം നി​​​ർ​​​വ​​ഹി​​​ക്കും. തു​​​ട​​​ർ​​​ന്ന് രാ​​​ത്രി ഏ​​​ഴു​​വ​​​രെ ഊ​​​ട്ട് നേ​​​ർ​​​ച്ച വി​​​ത​​​ര​​​ണം. എ​​​ട്ടാ​​​മി​​​ട തി​​​രു​​​നാ​​​ൾ ദി​​​ന​​​മാ​​​യ 15 ന് ​​​രാ​​​വി​​​ലെ 10 ന് ​​​തി​​​രു​​​നാ​​​ൾ ദി​​​വ്യ​​​ബ​​​ലി. തു​​​ട​​​ർന്നു പ്ര​​​ദ​​​ക്ഷി​​​ണം, തി​​​രു​​​ശേ​​​ഷി​​​പ്പു വ​​​ണ​​​ക്കം.

ഇ​​​ന്ന​​​ലെ ന​​ട​​ന്ന ന​​വ​​നാ​​ൾ തി​​​രു​​​ക്ക​​​ർ​​​മ്മങ്ങ​​​ളി​​​ൽ ത​​​ല​​​ശ്ശേരി അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്‌​​ ബി​​​ഷ​​​പ് എ​​​മ​​രി​​റ്റ​​​സ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് മു​​​ഖ്യ​​​കാ​​​ർ​​​മ്മിക​​​നാ​​​യി​​​രു​​​ന്നു. ഇ​​​ന്നു വൈ​​​കീ​​ട്ട് അ​​​ഞ്ചി​​​നു ന​​​ട​​​ക്കു​​​ന്ന ന​​​വ​​​നാ​​​ൾ തി​​​രു​​​ക്ക​​​ർ​​​മ്മങ്ങ​​​ളി​​​ൽ കൊ​​​ല്ലം ബി​​​ഷ​​​പ് എ​​​മ​​രി​​റ്റ​​​സ് ഡോ. ​​സ്റ്റാ​​​ൻ​​​ലി റോ​​​മ​​​ൻ മു​​​ഖ്യ​​​കാ​​​ർ​​​മ്മിക​​​നാ​​​കും.

തി​​​രു​​​നാ​​​ളി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി ചെ​​​യ​​​ർ​​​മാ​​​നും ഇ​​രി​​ങ്ങാ​​ല​​ക്കു​​ട രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ളു​​മാ​​യ മോ​​​ൺ. ജോ​​​സ് മ​​​ഞ്ഞ​​​ളി, ഹോ​​​ളി ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നീ​​ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ മ​​​ദ​​​ർ ആ​​​നി കു​​​ര്യാ​​​ക്കോ​​​സ്, റെ​​​ക്ട​​​ർ ഫാ. ​​​ജോ​​​ൺ ക​​​വ​​​ല​​​ക്കാ​​​ട്ട്, പ്ര​​​മോ​​​ട്ട​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ അ​​​രി​​​ക്കാ​​​ട്ട്, അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റും ജ​​​ന​​​റ​​​ൽ ക​​​ൺ​​​വീ​​​ന​​​റു​​​മാ​​​യ സി​​​സ്റ്റ​​​ർ എ​​​ൽ​​​സി സേ​​​വ്യ​​​ർ, ജ​​​ന​​​റ​​​ൽ ക​​​ൺ​​​വീ​​​ന​​​ർ പി.​​​ടി. ജോ​​​സ്, വൈ​​​സ് പോ​​​സ്റ്റു​​​ലേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ റോ​​​സ്മി​​​ൻ മാ​​​ത്യു എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group