ചെറുപുഷ്പ മിഷൻലീഗ് നടത്തുന്ന ‘തൂലിക 22’ മത്സരം നാളെ

പ്ലാറ്റിനം ജൂബിലി വർഷത്തോടനുബന്ധിച്ച് ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന സമിതി നടത്തുന്ന “തൂലിക 22” സാഹിത്യമത്സരം സംസ്ഥാനത്തെ വിവിധ സെന്ററുകളിലായി നാളെ നടക്കും. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്റർ, ഭരണങ്ങാനം മാതൃഭവൻ, മൂവാറ്റുപുഴ ലിറ്റിൽ ഫ്ലവർ എൽപിഎസ്, അങ്കമാലി സുബോധന പാസ്റ്ററൽ സെന്റർ, പാലക്കാട് പാസ്റ്ററൽ സെന്റർ, കണ്ണൂർ ശ്രീപുരം പാസ്റ്ററൽ സെന്റർ, താമരശേരി മാർ മങ്കുഴിക്കരി മെമ്മോറിയൽ പാസ്റ്ററൽ സെന്റർ, മാനന്തവാടി ദ്വാരക പാസ്റ്ററൽ സെന്റർ, മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ സെന്ററുകളിലായാണ് മത്സരം നടക്കുക.

ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി നടത്തുന്ന കഥ, കവിത, ഉപന്യാസം എന്നീ ഇനങ്ങളിൽ നടക്കുന്ന മത്സരത്തിൽ രൂപതാതല വിജയികളായവരാണ് പങ്കെടുക്കുക. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ പോൾ, കെ.കെ. ജയിംസ്, കിരൺ അഗസ്റ്റിൻ, ഷിനോ തോമസ്, സിസ്റ്റർ ലിസ്സി എസ്ഡി, ജിന്റോ തകിടിയേൽ, രഞ്ജിത്ത് മുതുപ്ലാക്കൽ, ആര്യ റെജി, ബിനു മാങ്കൂട്ടം, ജെയിസ് ജോൺ എന്നിവർ വിവിധ സെന്ററുകളിൽ നേതൃത്വം നൽകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group