“സമ്പൂർണ സാന്നിധ്യത്തിലേക്ക്”എന്ന പ്രമാണ രേഖ പ്രകാശനം ചെയ്തു..

സമൂഹ മാധ്യമങ്ങളിൽ ക്രിസ്ത്യാനികളുടെ പങ്കാളിത്തം സംബന്ധിച്ച് വത്തിക്കാൻ വാർത്താവിനിമയ ഡിക്കാസ്റ്ററി തയ്യാറാക്കിയ “സമ്പൂർണ സാന്നിധ്യത്തിലേക്ക്”(Full Present) എന്ന പ്രമാണ രേഖ വത്തിക്കാൻ
പ്രകാശനം ചെയ്തു.

ചടങ്ങിൽ വത്തിക്കാൻ വാർത്താവിനിമയ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ഡോ.പൗളോ റൂഫീനി, സെക്രട്ടറി മോൺ.ലൂച്ചോ റൂയിസ്, സി.നതാലി ബെക്വാർട്ട്,സിസ്റ്റർ വെറോണിക്ക ഡൊണാറ്റെല്ലോ എന്നിവർ സംബന്ധിച്ചു .കുത്തകകമ്പനികളുടെ ഏകപക്ഷീയമായ നിലപാടുകളിൽനിന്നും സമൂഹ മാധ്യമങ്ങളെ മോചിപ്പിച്ചുകൊണ്ട്, പൊതുനന്മയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും, സ്വതന്ത്രമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും കാതലായ മാറ്റം ഈ രംഗത്ത് കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ചുകൊണ്ട് പ്രീഫെക്ട് ഡോ.പൗളോ റൂഫീനി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group