ട്രെയിനപകടം : പ്രാർത്ഥനകൾ അറിയിച്ച് ഫ്രാൻസിസ് പാപ്പാ

കഴിഞ്ഞ ദിവസം ഗ്രീസിലുണ്ടായ ട്രെയിനപകടത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.

നാൽപ്പതിലധികം പേരുടെ മരണത്തിനും അറുപതോളം ആളുകൾക്ക് പരിക്കുകൾക്കും കാരണമായ ദാരുണമായ ട്രെയിനപകടത്തിന്റെ ഇരകളായവർക്കും, അവരുടെ ബന്ധുമിത്രാതികൾക്കും ഫ്രാൻസിസ് പാപ്പാ തന്റെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്യുന്നതായി അനുശോചന സന്ദേശത്തിൽ പാപ്പ അറിയിച്ചു.മാർപാപ്പയ്ക്ക് വേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയേത്രോ പരോളിനാണ് ഗ്രീസ് മെത്രാൻ സമിതിയുടെ പ്രസിഡന്റും സിറോ മില രൂപതാധ്യക്ഷനുമായ ബിഷപ് പേത്രോസ് സ്തെഫാനുവിനാണ്
അനുശോചന സന്ദേശം അയച്ചത്.

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കളെ ഫ്രാൻസിസ് പാപ്പാ ദൈവകാരുണ്യത്തിന് സമർപ്പിക്കുന്നുവെന്ന് എഴുതിയ കർദ്ദിനാൾ പരോളിൻ, തങ്ങളുടെ പ്രിയപ്പെട്ടവരേ നഷ്ടപ്പെട്ടതിൽ ദുഃഖിതരായിരിക്കുന്നവർക്ക് പാപ്പായുടെ അനുശോചനങ്ങൾ നേർന്നു. അപകടത്തിൽ പരിക്കേറ്റവർക്കും, രക്ഷാപ്രവർ ത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പാപ്പായുടെ അനുഗ്രഹങ്ങളും, ദൈവനാമത്തിലുള്ള ഐക്യദാർഢ്യവും അദ്ദേഹം ആശംസിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group