ട്രെയിൻ ദുരന്തം : ഭാരതീയർക്ക് അനുശോചന സന്ദേശം അയച്ച് മാർപാപ്പാ

ഭാരതത്തെ നടുക്കി കൊണ്ട് ഒഡിഷയിൽ നടന്ന ട്രെയിൻ ദുരന്തത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ.

ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ലിയോപോൾഡോ ജിറേല്ലിക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിലാണ് പാപ്പ അനുശോചനം രേഖപ്പെടുത്തിയത്. ഭാരതത്തിന്റെ ദുഃഖത്തോടൊപ്പം താനും പങ്കുചേരുന്നതായും
ട്രെയിൻ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതായും, ഉറ്റവരുടെ വിയോഗത്തിൽ വേദനിക്കുന്നവർക്ക് ആശ്വാസം കണ്ടെത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും പാപ്പാ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group