പി​​​​ ഒ​​​​ സി​​​​ പാ​​​​സ്റ്റ​​​​റ​​​​ല്‍ ട്രെ​​​​യി​​​​നിം​​​​ഗ് ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ​ ഡീ​​​​ന്‍ ഓ​​​​ഫ് സ്റ്റ​​​​ഡീ​​​​സാ​​​​യി ഫാ. ​ടോ​ണി ജേ​ക്ക​ബ് ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു.

കോ​​​​ഴി​​​​മ​​​​ണ്ണി​​​​ല്‍ പി​​​​ഒ​​​​സി​​​​യു​​​​ടെ പാ​​​​സ്റ്റ​​​​റ​​​​ല്‍ ട്രെ​​​​യി​​​​നിം​​​​ഗ് ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ന്‍റെ ഡീ​​​​ന്‍ ഓ​​​​ഫ് സ്റ്റ​​​​ഡീ​​​​സാ​​​​യി ബ​​​​ത്തേ​​​​രി രൂ​​​​പ​​​​താം​​​​ഗ​​​​മാ​​​​യ ഫാ. ​​​​ടോ​​​​ണി ജേ​​​​ക്ക​​​​ബ് ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു.

മൈ​​​​സൂ​​​​ര്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​യി​​​​ല്‍ നി​​​ന്ന് സോ​​​​ഷ്യ​​​​ല്‍ വ​​​​ര്‍​ക്കി​​​​ല്‍ മാ​​​​സ്റ്റ​​​​ര്‍ ബി​​​​രു​​​​ദ​​​​വും മും​​​​ബൈ​​​​യി​​​​ലെ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് സൈ​​​​ക്കോ തെ​​​​റാ​​​​പ്പി ആ​​​​ന്‍​ഡ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് സ​​​​യ​​​​ന്‍​സി​​​​ല്‍ നി​​​​ന്ന് സൈ​​​​ക്കോ​​​​തെ​​​​റാ​​​​പ്പി ആ​​​​ന്‍​ഡ് കൗ​​​​ണ്‍​സി​​​​ലിം​​​​ഗി​​​​ല്‍ മാ​​​​സ്റ്റ​​​​ര്‍ ബി​​​​രു​​​​ദ​​​​വും ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

ദേ​​​​ശീ​​​​യ പ​​​​ബ്ലി​​​​ക് ഗ്രീ​​​​വ​​​​ന്‍​സ​​​​സ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ മി​​​​ക​​​​ച്ച സാ​​​​മൂ​​​​ഹി​​​ക​​​​ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​നു​​​​ള്ള 2019-ലെ ​​​​സം​​​​സ്ഥാ​​​​ന പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​വും നേ​​​​ടി. ബ​​​​ത്തേ​​​​രി രൂ​​​​പ​​​​ത​​​​യി​​​​ല്‍ ചീ​​​​ഫ് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​ര്‍, പ​​​​ബ്ലി​​​​ക് റി​​​​ലേ​​​​ഷ​​​​ന്‍​സ് ഓ​​​​ഫീ​​​​സ​​​​ര്‍, കോ​​​​ര്‍​പ​​​​റേ​​​​റ്റ് മാ​​​​നേ​​​​ജ​​​​ര്‍ എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ലും സേ​​​​വ​​​​നം ചെ​​​​യ്തു.

ക​​​​ണ്ണൂ​​​​ര്‍ മ​​​​തി​​​​ലി​​​​ല്‍ മ​​​​ദ​​​​ര്‍ സ്‌​​​​കൂ​​​​ളി​​​​ല്‍ പ്രി​​​​ന്‍​സി​​​​പ്പ​​​​ലാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണ് ഡീ​​​​ന്‍ ഓ​​​​ഫ് സ്റ്റ​​​​ഡീ​​​​സാ​​​​യി നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group