മറ്റുള്ളവരിലെ പ്രകാശം തിരിച്ചറിയാന്‍ ശ്രമിക്കണo: മാർപാപ്പ

താബോര്‍ മലയിലെ രൂപാന്തരീകരണ വേളയില്‍ ക്രിസ്തുവിന്റെ തിരുമുഖത്തു വെളിപ്പെട്ട ദിവ്യശോഭ അനുദിന ജീവിതത്തില്‍ കണ്ടുമുട്ടുന്നവരില്‍ കണ്ടുകൊണ്ടു ജീവിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പാ.

യേശുവിന്റെ രൂപാന്തരീകരണ വേളയില്‍ പത്രോസും യാക്കോബും യോഹന്നാനും കണ്ട ഈശോയുടെ തിരുമുഖത്തിന്റെ തേജസും വസ്ത്രത്തിന്റെ കാന്തിയും അനുദിനം നാം ഇടപഴകുന്നവരില്‍ കാണണമെന്ന് ത്രികാല ജപ പ്രാര്‍ത്ഥന മദ്ധ്യേ നല്കിയ സന്ദേശത്തില്‍ പാപ്പ ആഹ്വാനം ചെയ്തു. ഒരുപക്ഷെ അത് നമ്മുടെ തന്നെ കുടുംബാംഗങ്ങളോ, സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ ആയിരിക്കാം. അവരുടെ മുഖങ്ങളില്‍ മിന്നിമറയുന്ന തിളക്കങ്ങളും, പുഞ്ചിരിയും മുഖത്തെ ചുളിവുകളും പാടുകളുമെല്ലാം അവരുടെ സ്‌നേഹത്തിന്റെ തെളിവുകളാണെന്ന് പാപ്പ പറഞ്ഞു. അത് തിരിച്ചറിയാനും നമ്മുടെ ഹൃദയങ്ങളില്‍ ഏറ്റെടുക്കാനും നമുക്ക് കഴിയണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group