തുർക്കി-സിറിയ ഭൂകമ്പം : ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി ഫ്രാൻസിസ് മാർ പാപ്പാ

തുർക്കിയിലെയും സിറിയയിലെയും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായം അയക്കുന്നതിൽ വത്തിക്കാൻ, ഇറ്റാലിയൻ സർക്കാരിനും എൻജിഒകൾക്കും ഒപ്പം ചേരുന്നു. തുർക്കിയിലും സിറിയയിലും പാർപ്പിടമില്ലാത്ത ആളുകൾക്ക് ഫ്രാൻസിസ് മാർപാപ്പ 10,000 തെർമൽ ഷർട്ടുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ തുക സംഭാവന ചെയ്തു.

രാജ്യത്തിന്റെ അപ്പസ്തോലിക് നൂൺഷിയേച്ചർ വഴിയും മാർപാപ്പ സിറിയയിലേക്ക് സാമ്പത്തിക സഹായങ്ങൾ അയച്ചിട്ടുണ്ടെന്ന് വത്തിക്കാൻ അൽമോനർ കർദ്ദിനാൾ കോൺറാഡ് ക്രാജെവ്സ്കി വെളിപ്പെടുത്തി.തുർക്കിയിലെ തുറമുഖ നഗരമായ ഇസ്കെൻഡറൂണിലേക്കാണ് സഹായങ്ങൾ എത്തുക.ഇസ്കെൻഡറൂണിൽ മാത്രം 41,000-ലധികം ആളുകൾ കൊല്ലപ്പെട്ടതായി കരുതുന്ന ഭൂകമ്പത്തിൽ ഇപ്പോഴും
രക്ഷാപ്രവർത്തകർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group