പുരാതന ക്രൈസ്തവ ദൈവാലയത്തെ കുതിരാലയമാക്കി: വീണ്ടും തുർക്കിയുടെ ക്രൈസ്തവ വിരുദ്ധത.

ക്രൈസ്തവ വിരുദ്ധതയ്ക്ക് പേരുകേട്ട തുർക്കിയിൽ നിന്ന് മറ്റൊരു വാർത്ത കൂടി റിപ്പോർട്ട് ചെയ്യുന്നു.തുർക്കിയിലെ പുരാതന അസ്സീറിയൻ ദൈവാലയത്തെ ഇപ്പോൾ കുതിരകളെ പാർപ്പിക്കുന്ന സ്ഥലമാക്കി മാറ്റിയിരിക്കുകയാണ് പ്രാദേശിക ഭരണകൂടം.
മോർ ആഡേയിലെ ദൈവാലയമാണ് തൊഴുത്തായി മാറ്റി പ്രാദേശിക ഗ്രാമീണർക്ക്‌ നൽകിയിരിക്കുന്നത് .

സിർനാക് പ്രവിശ്യയിലെ ഇഡിൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മോർ അഡേ ദൈവാലയം എ.ഡി. 620 -ൽ പണിതതാണെന്നു കരുതപ്പെടുന്നു. തുർക്കിയിലെ അസ്സീറിയക്കാരുടെ ചരിത്രപരമായ മാതൃരാജ്യമായ തുർ അബ്ദിനിലാണ് ഈ ദൈവാലയം സ്ഥിതിചെയ്യുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group