വിശുദ്ധ തോമാശ്ലീഹാ യോടുള്ള വണക്കം ഇരുപത്തി അഞ്ചാം ദിവസം

തോമാശ്ലീഹായുടെ രക്തസാക്ഷിത്വം

തോമാശ്ലീഹ തന്റെ പ്രേഷിതദൗത്യം മൈലാപ്പൂരിലേക്കും വ്യാപിപ്പിച്ചിരുന്നു. മൈലാപ്പൂരിൽ വച്ചാണ് അദ്ദേഹം ക്രിസ്തുവിനു വേണ്ടി രക്തസാക്ഷിയായത്. തന്റെ സുവിശേഷ ദൗത്യത്തിലൂടെ ശ്ലീഹാ ഒട്ടേറെ ശത്രുക്കളെ സമ്പാ ദിച്ചിരുന്നു. അവർ അദ്ദേഹത്തെ നശിപ്പിക്കുവാൻ അവസരം പാർത്തിരിക്കുകയായിരുന്നു. ഒരിക്കൽ അദ്ദേഹം ഒരു ഗുഹയിൽ പ്രാർത്ഥിച്ചിരിക്കുമ്പോൾ ശത്രുക്കൾ അവിടെയെത്തി. അദ്ദേഹം സ്ഥിരമായി അവിടെയായിരുന്നു പ്രാർത്ഥിച്ചിരുന്നത്. അദ്ദേഹം കാണാതെ അവർ ഗുഹയിലുണ്ടാ യിരുന്ന ഒരു പൊത്തിൽ കൂടികുന്തം കടത്തി ശ്ലീഹായെ അപകടപ്പെടുത്തി. അതിനുശേഷം അവർ ഓടിയകന്നു. വേദനയാൽ പുളഞ്ഞ ശ്ലീഹാ ഗുഹയിൽ നിന്നും പുറത്തു കടന്ന് ചിന്നമല എന്നറിയപ്പെടുന്ന മലയിലേക്കു ഒരു തര ത്തിൽ എത്തിച്ചേർന്നു. അവിടെ താൻ സ്ഥിരമായി വരാറു ണ്ടായിരുന്ന സ്ഥലത്ത് അദ്ദേഹം തന്റെ ഗുരുവിനും അവിടുത്തെ സുവിശേഷത്തിനും വേണ്ടി ജീവൻ വെടിഞ്ഞു.

വിചിന്തനം

“നമുക്കും അവനോടു കൂടി പോയി മരിക്കാം” എന്ന് ഒരിക്കൽ സഹശിഷ്യന്മാരെ ഉദ്ബോധിപ്പിച്ച തോമാശ്ലീഹാ തന്റെ ഊഴം വന്നപ്പോൾ ഏറ്റവും ഉന്നതവും ഉദാത്തവുമായ ക്രിസ്തുസാക്ഷ്യത്തിൽനിന്നും പിന്മാറിയില്ല. ഗുരുവി നുവേണ്ടി രക്തസാക്ഷിയാവുക എന്നതിൽ കവിഞ്ഞ സൗഭാഗ്യം എന്താണു ഒരു ശിഷ്യനു ലഭിക്കുവാനുള്ളത്? മരണം മുന്നിൽ കണ്ടുകൊണ്ടാണു ഓരോ ക്രിസ്തുശിഷ്യ നും സുവിശേഷ പ്രഘോഷണം നടത്തുന്നത്. ശ്ലീഹന്മാരുടെയും പിന്നീട് വന്ന രക്തസാക്ഷികളുടെയും ചുടുനിണത്തിൽ നിന്നുമാണു സഭ ഊർജ്ജം നേടിയത്.
ഏ.ഡി. 72-ലാണ് തോമാശ്ലീഹാ കുന്തത്താൽ വധിക്ക പ്പെട്ടത്. ഇരുപതു വർഷക്കാലത്തെ സുവിശേഷപ്രഘോ ഷണം വഴി ദക്ഷിണേന്ത്യയിൽ തോമാശ്ലീഹാ ശക്തമായ ഒരു ക്രൈസ്തവസഭക്ക് അടിസ്ഥാനമിട്ടു. തോമശ്ലീഹാ യുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് വിവിധങ്ങളായ പാര മ്പര്യങ്ങൾ നിലവിലുണ്ട്. നമ്പൂതിരിമാരാൽ കുന്തത്താൽ കൊല്ലപ്പെട്ടു എന്നതാണു അവയിൽ പ്രധാനപ്പെട്ടത്.

ശ്ലീഹന്മാരുടെ രക്തസാക്ഷിത്വം ഈശോയ്ക്കും അവിടുത്തെ സുവിശേഷത്തിനും വേണ്ടി സ്വയം സമർപ്പിക്കുവാൻ നമ്മെ ആഹ്വാനം ചെയ്യുന്നു. ഈശോയിലുള്ള നമ്മുടെ വിശ്വാസം പ്രഘോഷിക്കുവാനുള്ളതാണ്. ആ പ്രഘോഷണം നടക്കേണ്ടത് നമ്മുടെ ജീവിതത്തിലൂടെ യാണ്. സുവിശേഷം ജീവിക്കുന്നതിൽ നിന്നും ഒരു ശക്തിക്കും നമ്മെ പിന്തിരിപ്പിക്കാൻ സാധിക്കാതിരിക്കട്ടെ. അനുദിന ജീവിതത്തിൽ സുവിശേഷം പ്രഘോഷിക്കുവാ നുള്ള അവസരങ്ങൾ ലഭിക്കുമ്പോൾ ശത്രുഭയമോ അപമാനഭീതിയോ നമ്മെ പിന്തിരിപ്പിക്കാതിരിക്കട്ടെ. ഈശോയ്ക്കുവേണ്ടി നാം ഏറ്റെടുക്കുന്ന ഓരോ സഹനവും അവിടുത്തെ മുൻപിൽ സ്വീകാര്യമാകും. വിശ്വാസത്തിനു വേണ്ടി നാം സ്വമനസ്സാൽ ഏറ്റെടുക്കുന്ന സഹന ങ്ങൾ നമ്മെയും തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ത്തിൽ പങ്കാളികളാക്കും. ഉദാത്തമായ തീക്ഷ്ണതയോടെ വിശ്വാസം ജീവിക്കുവാൻ തോമാശ്ലീഹാ നമ്മെ പ്രാപ്തരാക്കട്ടെ.

പ്രാർത്ഥന

“ശരീരത്തെ കൊല്ലുകയും എന്നാൽ ആത്മാവിനെ കൊല്ലാൻ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ ഭയപ്പെടേണ്ട” (മത്താ 10:28) എന്ന വചനത്താൽ തോമ്മാ ശ്ലീഹായ്ക്കു ധൈര്യം നൽകി രക്തസാക്ഷിത്വത്തിലേക്കു ഞങ്ങളുടെ പിതാവിനെ നയിച്ച കർത്താവേ, ഒരു വിട്ടുവീഴ്ചയുമില്ലാതെ വിശ്വാസത്തിന് സാക്ഷികളാകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. സാമ്പത്തിക നാശനഷ്ടങ്ങൾ സംഭവിച്ചാൽ പോലും സുവിശേഷമൂല്യങ്ങളിൽ ഉറച്ചുനില്ക്കുവാൻ കർത്താവേ ഞങ്ങൾ ഓരോരുത്തർക്കും ആത്മാവിന്റെ വരം നൽകണമേ. വിശ്വാസത്തിന്റെ വെല്ലുവിളികൾ നേരിടുന്ന മിഷനറിമാർക്ക് ആത്മാവിന്റെ ധൈര്യം പകരണമേ. ആമ്മേൻ.

സുകൃതജപം

“കർത്താവ് എന്റെ പക്ഷത്തുണ്ട്. ഞാൻ ഭയപ്പെടു കയില്ല, മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും (സങ്കീ 118:6).

സൽക്രിയ
രക്തസാക്ഷിയായ ഏതെങ്കിലും ഒരു മിഷനറിയുടെ ജീവചരിത്രം വായിക്കുക.

ഗാനം

മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപ്പാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കണേ നാഥാ ഞാൻ നിന്നോടൊപ്പം വന്നീടാം മരിക്കുവാൻ ധീരമായ് ചൊന്ന നാഥാ മൈലാപ്പൂർ നിന്നെ വാഴ്ത്തും

(മാർത്തോമാ..)

നൽകീടാം കർത്താവിനായ് സുവിശേഷം ജീവിച്ചീടാം ഏറ്റീടാം സഹനങ്ങൾ തീർന്നീടാം സാക്ഷികളായ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group