നൈജീരിയയിൽ നിന്ന് വീണ്ടും രണ്ട് കത്തോലിക്ക പുരോഹിതരെ തട്ടിക്കൊണ്ടു പോയി

നൈജീരിയയിലെ എഡോ സംസ്ഥാനത്തു നിന്ന് ഇക്കഴിഞ്ഞ ദിവസം രണ്ട് വൈദികരെ തട്ടിക്കൊണ്ടു പോയി.ഒറോമിയിൽ സ്ഥിതി ചെയ്യുന്ന സെന്റ് പാട്രിക്ക് കത്തോലിക്ക ദേവാലയത്തിന്റെ ചുമതലയുളള ഫാ. പീറ്റർ ഉഡോ, ഒഗ്ബോഹോയിലെ സെന്റ് ജോസഫ് ധ്യാന കേന്ദ്രത്തിന്റെ ചുമതലയുള്ള ഫാ. ഫിലേമോൻ ഒബോ എന്നിവർ ബെനിൻ- ആച്ചി റോഡിലൂടെ വാഹനത്തിൽ സഞ്ചരിക്കവേയാണ് തോക്കുധാരികൾ ചാടി വീണ് ഇരുവരെയും കടത്തിക്കൊണ്ടു പോയത്. സംസ്ഥാനത്തെ പോലീസ് അധികൃതരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ലായെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group