മതപരിവർത്തനം ആരോപിച്ച് രണ്ട് ക്രൈസ്തവ അധ്യാപകരെ അറസ്റ്റ് ചെയ്തു

ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് രണ്ട് ക്രൈസ്തവഅധ്യാപകരെ അറസ്റ്റ് ചെയ്തു. സിർസനാൽ ഗ്രാമത്തിൽ താമസിക്കുന്ന രണ്ട് ക്രൈസ്തവ അധ്യാപകരെയാണ് കഴിഞ്ഞ ദിവസം മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തത്.

സിഡിഎം ഹൈസ്കൂളിൽ അദ്ധ്യാപകരായി ജോലി ചെയ്യുന്ന റോസ് മേരി, ജെസ്സ എന്നീ രണ്ട് ക്രൈസ്തവ സ്ത്രീകൾ ഹിന്ദു ദേവതകളുടെ ചിത്രങ്ങൾ കീറി കത്തിച്ചതായി ആരോപിച്ചാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ഈ രണ്ട് അധ്യാപികമാരും മതം മാറ്റാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. ഇതിന്റെ എല്ലാം അടിസ്ഥാനത്തിൽ റോസ് മേരിയെയും ജെസ്സയെയും ഉത്തർപ്രദേശിലെ മതപരിവർത്തന വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്യാൻ സംഭാൽ ജില്ലാ പോലീസ് ഉത്തരവിടുകയായിരുന്നു.

ദളിത് ക്രൈസ്തവരെ ലക്ഷ്യം വച്ചുകൊണ്ടുള്ള ആക്രമണങ്ങൾ ഇവിടെ വർദ്ധിച്ചു വരുകയാണ്. അതിന്റെ തെളിവാണ് ഈ അധ്യാപികമാരുടെ അറസ്റ്റ്
എന്ന് പ്രദേശവാസികൾ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group