തിരുസഭയ്ക്ക് രണ്ട് വിശുദ്ധർ കൂടി

പിയാസെന്‍സ രൂപതയുടെ മെത്രാനായിരുന്ന വാഴ്ത്തപ്പെട്ട ജിയോവാന്നി ബത്തീസ്ത സ്കലബ്രീനിയെയും സലേഷ്യന്‍ സമൂഹത്തിൽ നിന്നുള്ള സന്യസ്ത സഹോദരൻ അർത്തേമിദെ സാറ്റിയെയും ഫ്രാൻസിസ് മാർപാപ്പ ഇന്ന് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തും.

സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാന മദ്ധ്യേ ആയിരിക്കും വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുക. വാഴ്ത്തപ്പെട്ട ജിയോവാന്നി ബത്തീസ്തയ്ക്കു ഒന്‍പതാം പീയുസ് പാപ്പ ‘മതബോധനത്തിൻറെ അപ്പസ്തോലൻ’ എന്ന വിശേഷണം നല്‍കിയിരിന്നു. പാവപ്പെട്ടവർക്കായുള്ള അക്ഷീണ പ്രവർത്തനവും അതിനുള്ള സന്നദ്ധതയും നിരന്തര പ്രാർത്ഥനയും സുദീർഘമായ ദിവ്യകാരുണ്യ ആരാധനയിലുള്ള പങ്കുചേരലും വഴി ജീവിതം ധന്യമാക്കിയ വ്യക്തിയാണ് വാഴ്ത്തപ്പെട്ട അർത്തേമിദെ സാറ്റി.

1839 ജൂലൈ 8നു ഉത്തര ഇറ്റലിയിലെ കോമൊയിലെ ഫീനൊ മൊർനാസ്കൊയിലായിരിന്നു ജിയോവാന്നി ബത്തീസ്തയുടെ ജനനം.ലൂയിജി-കൊളൊമ്പൊ ദമ്പതികളുടെ എട്ടുമക്കളിൽ മൂന്നാത്തെ പുത്രനായിരുന്നു ബത്തീസ്ത. വൈദിക ജീവിതത്തോടു വല്ലാത്ത ആവേശം തോന്നിയ അദ്ദേഹം 1857-ൽ സെമിനാരി ജീവിതം ആരംഭിച്ചു. 1863 മെയ് 30-ന് പൗരോഹിത്യം സ്വീകരിച്ചു. 1876 ജനുവരി 30-ന് ഇറ്റലിയിലെ പിയാസെന്‍സ രൂപതയുടെ മെത്രാനായി അഭിഷിക്തനായ അദ്ദേഹം മതബോധനത്തിന് അതീവ പ്രാധാന്യം കല്പിച്ചിരിന്നു. ക്രിസ്തീയ സിദ്ധാന്ത വിദ്യാലയങ്ങൾ സ്ഥാപിച്ചും കത്തോലിക്ക മതബോധന പ്രസിദ്ധീകരണം ആരംഭിച്ചും ദേശീയ മതബോധന സമ്മേളനം ഉള്‍പ്പെടെ സംഘടിപ്പിച്ചും തന്റെ ജീവിതം ധന്യമാക്കിയ വ്യക്തിയായിരിന്നു അദ്ദേഹം. ഇതാണ് അദ്ദേഹത്തെ ‘മതബോധനത്തിൻറെ അപ്പോസ്തോലൻ’ എന്ന വിശേഷണത്തിന് അര്‍ഹനാക്കിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group