ഹെയ്തിയിൽ കൊള്ളസംഘം തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ 17 അംഗ യുഎസ് മിഷനറി സംഘത്തിലെ രണ്ടുപേരെ മോചിപ്പിച്ചു.ഇക്കാര്യത്തിൽ വളരെക്കുറിച്ചു വിവരങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്നും എന്നാൽ രണ്ടുപേരെ മോചിപ്പിച്ചു എന്നത് സ്ഥിരീകരിക്കാമെന്നും ഒഹായോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ മിഷണറി സഭയുടെ വെബ്സൈറ്റിലെ പ്രസ്താവനയിൽ പറയുന്നു.രണ്ടുപേരും ആരോഗ്യവാന്മാരാണെന്നും പ്രസ്താവനയിൽ പറയുന്നു.കഴിഞ്ഞ മാസം 16 നാണ് പതിനാറ് യുഎസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമുൾപ്പെടുന്ന സംഘത്തെ ക്രിമിനൽസംഘം തട്ടിക്കൊണ്ടുപോയത്.അനാഥാലയത്തിൽനിന്നു താമസസ്ഥലത്തേക്കു മടങ്ങും വഴിയായിരുന്നു ഇത്. മിഷനറി സംഘത്തിൽ പതിനെട്ടിനും 48 നും ഇടയിൽ പ്രായമുള്ള 12 പേരും എട്ടുമാസം മുതൽ 15 വയസ് വരെ പ്രായമുള്ള അഞ്ച് കുട്ടികളുമാണ് ഉണ്ടായിരുന്നത്.
മോചിതരായവരുടെ പേര്, മോചനത്തിന്റെ കാരണം, അവർ ഇപ്പോൾ എവിടെയാണ് എന്നിങ്ങനെയുള്ളവ ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാവില്ലന്നും രണ്ടുപേരുടെ മോചനത്തിൽ സന്തോഷിക്കുമ്പോഴും പതിനഞ്ചുപേർ കൊള്ളസംഘത്തിന്റെ പിടിയിൽത്തന്നെയാണ് എന്നത് ഓർക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group