ആഗോള സഭയ്ക്ക് ഇറ്റലി സ്വദേശികളായ രണ്ടു വാഴ്ത്തപ്പെട്ടവർ കൂടി!

ഇറ്റലിക്കാരായ രണ്ടു ദൈവദാസരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.

പരിത്യക്തരും ദരിദ്രരരുമായ കുട്ടികൾക്കു വേണ്ടിയുള്ള പ്രസ്ഥാനത്തിന്റെ സ്ഥാപകയും ഇറ്റലിയിലെ തിരുഹൃദയ കത്തോലിക്കാ സർവ്വകലാശാല, കർത്താവായ യേശു ക്രിസ്തുവിന്റെ രാജത്വത്തിന്റെ പ്രേഷിതകൾ, കർത്താവായ യേശുക്രിസ്തുവിന്റെ രാജത്വത്തിന്റെ സമിതി, എന്നിവയുടെ സഹസ്ഥാപകയായ ദൈവദാസി അർമീദ ബരേല്ലി (,Armida Barelli), അംബ്രോസ്യൻ വൈദികനായ ദൈവദാസൻ മാരിയൊ ചീചെരി (Mario Ciceri) എന്നിവരെയാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയർത്തിയത്.

മിലാനിലെ കത്തീഡ്രൽ ദേവാലയത്തിൽ വച്ച് ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട്, വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ (Card.Marcello Semeraro) ആണ് ഇരുവരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group