നാസികൾ അതിക്രൂരമായി കൊലപ്പെടുത്തിയ രണ്ട് വൈദികരെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി

അതിക്രൂരമായി നാസി പട്ടാളം കൊലപ്പെടുത്തിയ രണ്ടു ഇറ്റാലിയൻ വൈദികരെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി. ഫാ. ജൂസപ്പേ ബർണാർഡി, ഫാ. മാരിയോ ഗിബൗഡു എന്നീ വൈദികരെയാണ് ഇന്നലെ ഒക്ടോബർ 16 ഞായറാഴ്ച, വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്. ഇറ്റലിയിലെ, ബോവ്സിൽ സ്ഥിതി ചെയ്യുന്ന മഡോണ ഡി ബോച്ചി ദേവാലയത്തിൽവെച്ച് വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘം തലവൻ കർദ്ദിനാൾ മാർസലോ സെമറാറോയാണ് പ്രഖ്യാപനം നടത്തിയത്. 1943 സെപ്റ്റംബർ മാസത്തില്‍ സഖ്യകക്ഷിയുമായി ഇറ്റലി വെടിനിർത്തൽ കരാർ ഉണ്ടാക്കിയതിനെ തുടർന്നാണ് ബോവ്സിൽ ജർമ്മൻ നാസികൾ വലിയ അക്രമം അഴിച്ചു വിട്ടത്.

അവിടുത്തെ ജനങ്ങളുടെ ഇടയിൽ സ്തുത്യര്‍ഹമായ സേവനം ചെയ്തു വരികയായിരിന്നു ഇരു വൈദികരും. സെപ്റ്റംബർ 19നു ഫാ. മാരിയോ ഗിബൗഡു നടത്തിയ ഇടപെടലാണ് അവിടെയുള്ള ഒരു അനാഥാലയത്തിലെ കുട്ടികൾ ഉൾപ്പെടെയുള്ള ചില ആളുകൾ മരണത്തിൽ നിന്ന് രക്ഷപ്പെടാൻ കാരണമായത്. ഇതേ ദിവസം ഇരുവരെയും നാസികള്‍ ക്രൂരമായി കൊലപ്പെടുത്തി. ജനങ്ങൾക്കു വേണ്ടി വൈദികർ നടത്തിയ ഇടപെടൽ പഴയ നിയമത്തിൽ അമലേക്യരുമായി ജോഷ്വ യുദ്ധം ചെയ്തപ്പോൾ ഇരുകൈകളും ഉയർത്തിപ്പിടിച്ചു നിന്ന മോശയുടെ പ്രവർത്തിയോടാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങിൽ സന്ദേശം നൽകി സംസാരിച്ച കർദ്ദിനാൾ മാർസലോ ഉപമിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group