നൈജീരിയയിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന ആക്രമണത്തിൽ 2 പുരോഹിതർ കൊല്ലപ്പെട്ടു..

കഴിഞ്ഞദിവസം നൈജീരിയയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന ആക്രമണങ്ങളിൽ രണ്ട് പുരോഹിതർ കൊല്ലപ്പെട്ടു.കടൂണ സംസ്ഥാനത്ത് ഫാ. വിറ്റൂസ് ബോറോഗോ എന്ന വൈദികനും, എടോ സംസ്ഥാനത്ത് ഫാ. ക്രിസ്റ്റഫർ ഒഡിയ എന്ന വൈദികനുമാണ് കൊല്ലപ്പെട്ടത്. കടൂണ -കാചിയാ റോഡിന്റെ സമീപത്തുള്ള കൃഷിയിടത്തിൽ വെച്ചാണ് കടൂണ സ്റ്റേറ്റ് പോളിടെക്നിക്കിലെ ചാപ്ലിനായിരുന്ന ഫാ. വിറ്റൂസ് ബോറോഗോയ്ക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തത് . 50 വയസ്സായിരുന്നു.

ഫാ. ക്രിസ്റ്റഫർ ഒഡിയയെ ഇകാബിഗ്ബോയിലെ സെന്റ് മൈക്കിൾസ് ദേവാലയത്തിന്റെ റെക്ടറിയിൽ നിന്നും അക്രമകാരികൾ തട്ടിക്കൊണ്ട് പോവുകയായിരുന്നു. അധികം വൈകാതെ അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം കണ്ടു കിട്ടിയ കാര്യം ആച്ചി രൂപത സ്ഥിരീകരിച്ചു. സെന്റ് മൈക്കിൾസ് ദേവാലയത്തിന്റെ ചുമതലയോടൊപ്പം, ഒരു സ്കൂളിന്റെ ചുമതല കൂടി 41 വയസ്സുകാരനായ അദ്ദേഹത്തിനുണ്ടായിരുന്നു. വൈദികനെ അക്രമകാരികൾ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് പിന്നാലെ ചെന്ന ഒരു അൾത്താര ശുശ്രൂഷിയും, വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ എത്തിയ മറ്റൊരു വ്യക്തിയും കൊല്ലപ്പെട്ടുവെന്ന് നൈജീരിയൻ മാധ്യമമായ ദ സൺ റിപ്പോർട്ട് ചെയ്തു.

വിശ്വാസത്തെ പ്രതി ക്രൈസ്തവ വിശ്വാസികൾ ഏറ്റവും കൂടുതൽ കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. 4650 ക്രൈസ്തവ വിശ്വാസികളാണ് കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group