നൈജീരിയന്‍ മെത്രാന്‍ സമിതിക്ക് പിന്തുണയുമായി യു.എസ് മെത്രാന്‍ സമിതി

പെന്തക്കുസ്ത തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തുകൊണ്ടിരുന്ന വിശ്വാസികളെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ നൈജീരിയന്‍ മെത്രാന്‍ സമിതിക്ക് പിന്തുണയുമായി യു.എസ് മെത്രാന്‍ സമിതിയുടെ ഇന്റര്‍നാഷണല്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ് കമ്മിറ്റി. നൈജീരിയന്‍ മെത്രാന്‍ സമിതിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജസ്റ്റിസ് ആന്‍ഡ്‌ പീസ് കമ്മിറ്റിയുടെ ചെയര്‍മാനും, റോക്ക്ഫോര്‍ഡ് മെത്രാനുമായ ഡേവിഡ് ജെ. മാല്ലോയ് അയച്ച കത്തില്‍ ആക്രമണത്തിന്റെ ഉത്തരവാദികള്‍ അധികം താമസിയാതെ തന്നെ നിയമത്തിന്റെ മുന്നില്‍ എത്തുമെന്ന പ്രതീക്ഷ പങ്കുവെച്ചു.

ദുഃഖകരമെന്ന് പറയട്ടെ – വര്‍ദ്ധിച്ചു വരുന്ന ഇത്തരം ആക്രമണങ്ങളോട് നൈജീരിയ പരിചിതമായി കൊണ്ടിരിക്കുകയാണ്. ജീവനാശത്തിനു പുറമേ, ഇത്തരം രക്തരൂക്ഷിതമായ ആക്രമണങ്ങള്‍ വിരളമായ നൈജീരിയയുടെ തെക്കന്‍ ഭാഗത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുമെന്ന ആശങ്കയും റോക്ക്ഫോര്‍ഡ് മെത്രാന്‍ ചൂണ്ടിക്കാട്ടി. മൂന്നാഴ്ചകള്‍ക്ക് മുന്‍പ് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയെ മതനിന്ദയുടെ പേരില്‍ സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം ചുട്ടെരിച്ച സംഭവത്തെക്കുറിച്ചും ഇതേ തുടര്‍ന്നു വിവിധ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായ കാര്യവും മെത്രാന്‍ പരാമര്‍ശിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group