പ്രതിസന്ധികളിലും തളരാത്തവരാണ് ഉക്രൈൻ ജനത : ആർച്ച് ബിഷപ് ഗാല്ലഗെർ

പ്രതിസന്ധികളിൽ തളരാത്തവരാണ് യുക്രെയ്ൻ ജനതയെന്നും, അവരുടെ ധീരത ലോക ജനതയ്ക്ക് ആർച്ച് ബിഷപ് ഗാല്ലെഗെർ പറഞ്ഞു.

യുക്രെയ്ൻ ദൗത്യം അവസാനിപ്പിച്ചു കൊണ്ട് അവിടുത്തെ സാഹചര്യങ്ങളെക്കുറിച്ച് വത്തിക്കാൻ വാർത്താ വിഭാഗത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുക്രെയ്നിൽ നിരവധി ആവശ്യങ്ങളുണ്ട്. ഇവയിൽ പലതിനും സഭ വളരെയധികം സഹായം ചെയ്തു. കാരിത്താസ്, ഗ്രീക്ക് കത്തോലിക്കാ, ലത്തീൻ കത്തോലിക്കാ രൂപതകളെയും ഇടവകകളെയും മെത്രാന്മാരെയും ഇക്കാര്യത്തിൽ പ്രത്യേകം എടുത്തു പറയണം. പോളണ്ട് നല്കിക്കൊണ്ടിരിക്കുന്ന സഹായങ്ങളെ ആർച്ച് ബിഷപ് പ്രശംസിച്ചു.

ചിലയിടങ്ങളിലെ അവസ്ഥ താരതമ്യേന ഭേദപ്പെട്ടിട്ടുണ്ട്. എങ്കിലും മുറിവുകൾ ബാക്കി നില്ക്കുന്നുവെന്നും, യുക്രെയ്ൻ സമാധാനം പുന:സ്ഥാപിക്കുന്നതിൽ എക്യുമെനിക്കൽ ചൈതന്യത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും ആർച്ച് ബിഷപ് ഗാല്ലെഗെർ പറഞ്ഞു.

യുക്രെയ്ൻ ദിനങ്ങളിലെ തന്റെ യാത്രകളിലെല്ലാം ദൈവത്തിന്റെ സാന്നിധ്യം കൂടെയുണ്ടായിരുന്നുവെന്നും അദ്ദേഹം നന്ദിയോടെ സ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group