യുക്രൈൻ ജനതയുടെ ദുരിതങ്ങൾ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ച് മാർപാപ്പാ.

യുക്രൈനിലെ യുദ്ധ ഭൂമിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ സഹനങ്ങൾ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.മേയ് എട്ടിന് വത്തിക്കാനിൽ നടന്ന പ്രാർത്ഥന ശുശ്രൂഷയ്ക്ക് ഇടയിലാണ് പാപ്പായുടെ സമർപ്പണം.

“പരിശുദ്ധ അമ്മയുടെ മുമ്പിൽ ആത്മീയമായി മുട്ടുകുത്തി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധത്തിന്റെ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ സമാധാനത്തിനു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഉക്രേനിയൻ ജനതയുടെ സഹനങ്ങളും കണ്ണീരും പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കുന്നു” – പാപ്പാ പറഞ്ഞു. ലോക സമാധാനത്തിനു വേണ്ടി വിശ്വാസികൾ എന്നും ജപമാല ചൊല്ലണം. അതോടൊപ്പം രാജ്യങ്ങളുടെ അധികാരികൾക്കും വേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. മാച്ചിയിലുള്ള ഉക്രേനിയൻ അഭയാർത്ഥികൾക്കും അവരെ സംരക്ഷിക്കുന്ന കുടുംബങ്ങൾക്കും പാപ്പാ പ്രത്യേക നന്ദിയും,ആശംസകളും അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group