യുദ്ധം അവസാനിച്ചാലും യുക്രൈൻ അഭയാർഥികളെ സഹായിക്കുന്നതു തുടരണം : മാർപാപ്പാ

യുക്രൈൻ – റഷ്യ യുദ്ധം അവസാനിച്ചാലും അഭയാർഥികളായി കഴിയുന്നവരെ സഹായിക്കുന്നത് തുടരണമെന്ന് ഫ്രാൻസിസ് പാപ്പാ. മാർച്ച് 26 -ന് ഇറ്റാലിയൻ സംഘടനയായ “റിസെട്രാസ്മിനി സിബി’യോട് റേഡിയോയിലൂടെ സംസാരിക്കുമ്പോഴാണ് പാപ്പായുടെ ആഹ്വാനം.

“ യുക്രേനിയൻ അഭയാർത്ഥികളെ നമ്മൾ സഹായിക്കണം. ഇപ്പോൾ മാത്രമല്ല, പിന്നീട്, യുദ്ധത്തിന്റെ ഓർമ്മകൾ മങ്ങുമ്പോഴും. കാരണം അവർക്ക് ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ ബുദ്ധിമുട്ടുകൾ അന്നുണ്ടാകും. നമ്മൾ ഭാവിയെക്കുറിച്ചും ചിന്തിക്കണം” – പാപ്പാ പറഞ്ഞു.

50 -ാം വാർഷികം ആഘോഷിക്കുന്ന റിസെട്രാസ്മിനി സിബി സംഘടന ഇറ്റാലിയൻ സന്നദ്ധപ്രവർത്തക പ്രസ്ഥാനത്തിന്റെ ഒരു ഭാഗമാണെന്നും ഈ സംഘടനയെ അഭിനന്ദിക്കുന്നത് ഉചിതമാണെന്നും ഇത്തരത്തിലുള്ള സംഘടനയെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യണമെന്നും ഈ അവസരത്തിൽ പാപ്പാ പറഞ്ഞു. ഈ സംഘടന യുക്രൈൻ സംഘർഷത്തിലെ ഇരകളെ സഹായിക്കുന്നതിൽ മുൻനിരയിലാണെന്നും പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group