മാതൃരാജ്യത്തിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുവാൻ അഭ്യർഥിച്ച് യുഎസിലെ ഉക്രൈനിയൻ ബിഷപ്പുമാർ

മാതൃരാജ്യത്തിൽ സമാധാനത്തിനായി പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിച്ച് യുഎസിലെ ഉക്രൈനിയൻ ബിഷപ്പുമാർ.

കഴിഞ്ഞദിവസം പുറത്തുവിട്ട പ്രസ്താവനയിലാണ് ഉക്രൈനിൽ സംഘർഷം വർദ്ധിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് പ്രാർത്ഥിക്കുവാൻ വിശ്വാസികളോട് ബിഷപ്പുമാർ അഭ്യർത്ഥിച്ചത്.

“കഴിഞ്ഞ ഏതാനും ആഴ്ചകളായി, ജനാധിപത്യ ഉക്രൈനും അതിന്റെ സ്വാതന്ത്ര്യസ്നേഹികളായ ജനങ്ങളും അധിനിവേശത്തിനു സാധ്യതയുള്ള ശത്രുസൈന്യത്താൽ ചുറ്റപ്പെട്ടിരിക്കുന്നു എന്ന വസ്തുതയെക്കുറിച്ച് ലോകം പൂർണ്ണമായി മനസ്സിലാക്കിയിരിക്കുകയാണ്. ഉക്രൈനിലെ സാമൂഹിക ഭൗതികനാശത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ ആഘാതങ്ങൾ ലോകമെമ്പാടും ഉണ്ടാകും. അതുകൊണ്ട് ഉക്രൈനിൽ സമാധാനത്തിനും നീതിക്കും വേണ്ടി പ്രാർത്ഥിക്കാൻ ഞങ്ങൾ നല്ല മനസ്സുള്ള എല്ലാവരോടും അഭ്യർത്ഥിക്കുന്നു” – ബിഷപ്പുമാർ പ്രസ്താവനയിൽ പറഞ്ഞു.

ഉക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ട് കഴിഞ്ഞദിവസo പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പായും പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group