സ്ത്രീകളുടെയും കുട്ടികളുടെയും മരണത്തെ അപലപിച്ച് ഉക്രേനിയൻ മേജർ ആർച്ചുബിഷപ്പ്

റഷ്യൻ അധിനിവേശത്തെ തുടർന്ന് യുദ്ധ ഭൂമിയായി മാറിയ ഉക്രൈനിൽ സ്ത്രീകളുടെയും കുട്ടികളുടെയും മരണത്തെ അപലപിച്ച് ഗ്രീക്ക് കത്തോലിക്കാ സഭയുടെ മേജർ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്.

“ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിക്കുവാനും ‘ അദ്ദേഹം ഉക്രേനിയക്കാരോട് വീണ്ടും ആഹ്വാനം ചെയ്തു. മാർച്ച് ഒന്നിന് ഉക്രേനിയൻ തലസ്ഥാനമായ കൈവിൽ റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ ആയിരുന്നു മേജർ ആർച്ചുബിഷപ്പ് വീണ്ടും സന്ദേശം നൽകിയത്.

“സ്കൂളുകൾ, കിന്റർ ഗാർഡനുകൾ, സിനിമാ ശാലകൾ, മ്യൂസിയങ്ങൾ, ആശുപത്രികൾ എന്നിവയൊക്കെ ഇവിടെ തകർന്നടിഞ്ഞു കൊണ്ടിരിക്കുകയാണ്. നിരപരാധികളായ സ്ത്രീകളും ഗർഭസ്ഥശിശുക്കളും വരെ ആക്രമിക്കപ്പെടുന്നു. ഈ ദുരന്തസമയത്ത് നമുക്ക് സ്നേഹിക്കാൻ പഠിക്കാം. വിദ്വേഷത്താൽ നാം ബന്ദികളാക്കപ്പെടരുത്. വെറുപ്പിന്റെ ഭാഷയോ അതിന്റെ വാക്കുകളോ നാം ഉപയോഗിക്കരുത് ” – ആർച്ചബിഷപ് പറഞ്ഞു. ഉക്രൈനിൽ ഇതുവരെ ആക്രമണത്തിൽ 16 കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്. 45ൽ അധികം കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു . ആയിരക്കണക്കിന് ആളുകൾ അവരുടെ വീടുകൾ ഉപേക്ഷിക്കുകയും സബ്കളിലും ഭൂഗർഭ ഷെൽട്ടറുകളിലും അഭയം തേടിയിരിക്കുകയുമാ ണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group