ബിഷപ്പ് ആല്‍വരെസിനെ മോചിപ്പിക്കുവാൻ ആവശ്യപ്പെട്ട് യുഎന്‍

നിക്കരാഗ്വന്‍ സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ നടപടികളെ ചൂണ്ടികാട്ടിയതിന് 26 വർഷം ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മതഗല്പ മെത്രാന്‍ റോളണ്ടോ ആല്‍വരെസിനെ മോചിപ്പിക്കാന്‍ നിക്കരാഗ്വ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് യുഎന്‍. കൂടാതെ നിക്കരാഗ്വയിലെ ജനജീവിതം ദുസ്സഹമാക്കുന്ന സര്‍ക്കാര്‍ നടപടികള്‍ ഓരോന്നായി യുഎന്നിന്റെ മനുഷ്യാവകാശ വിഭാഗം ചൂണ്ടിക്കാട്ടി.

രാജ്യ സുരക്ഷക്ക് ആഘാതം വരുത്തുന്ന പ്രവര്‍ത്തികള്‍ ചെയ്തു എന്ന വ്യാജ കുറ്റം ആരോപിച്ച് ബിഷപ്പിന് 2022 ഓഗസ്റ്റ് മുതല്‍ സര്‍ക്കാര്‍ വീട്ടുതടങ്കല്‍ ഏര്‍പ്പെടു ത്തിയിരുന്നു. തുടർന്ന് 2023 ഫെബ്രുവരിയില്‍ മെത്രാനെ നാടുകടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അതിന് വഴങ്ങാതിരുന്നതിനാൽ ഫെബ്രുവരി 10ന് 26 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിക്കുകയായിരുന്നു. കൂടാതെ ബിഷപ്പ് റോളണ്ടോ ആല്‍വരെസിനെ രാജ്യദ്രോഹിയായി പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹത്തിന്റെ നിക്കരാഗ്വന്‍ പൗരത്വവും എടുത്തുകളഞ്ഞു. ഒര്‍ട്ടേഗ ഭരണകൂടത്തിന്റെ അനീതിപരമായ നടപടികള്‍ വീക്ഷിച്ച യുഎന്നിന്റെ മനുഷ്യാവകാശ വിഭാഗം ബിഷപ്പ് ആല്‍വരെസിനെ ജയില്‍ മോചിതനാക്കാനും റദ്ദാക്കിയ അദ്ദേഹത്തിന്റെ പൗരത്വം പുനഃസ്ഥാപിക്കാനും നിക്കരാഗ്വന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഒര്‍ട്ടേഗ ഭരണകൂടത്തിന്റെ നടപടികള്‍ വഴി 300ഓളം പേര്‍ക്ക് അവരുടെ പൗരത്വവും, സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ അവകാശങ്ങളും തിരസ്‌കരിക്ക പ്പെട്ടിരിക്കുകയാണെന്ന് യുഎന്‍ വീക്ഷിച്ചു. കൂടാതെ 40ഓളം സിവില്‍ സൊസൈറ്റികളുടെ പ്രവര്‍ത്തനവും സര്‍ക്കാര്‍ 2018 മുതല്‍ മരവിപ്പിച്ചിരി ക്കുന്നതായും യുഎന്‍ ചൂണ്ടിക്കാട്ടി. ഇതിനെല്ലാം പുറമെ നിക്കരാഗ്വയില്‍ ജനജീവിതം ദുഃസ്സഹമാക്കുന്ന മറ്റ് പല നടപടികളും സര്‍ക്കാര്‍ നടപ്പിലാക്കുന്നതായും യുഎന്‍ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group