കുടുംബത്തിനും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കേണ്ടവരാണ് യുവജനങ്ങൾ : മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്

സ​​ഭ​​യോ​​ടൊ​​പ്പ​​വും, ക്രിസ്തുവിനോടൊപ്പവും സ​​മൂ​​ഹ​​ത്തി​​നും കു​​ടും​​ബ​​ത്തി​​നു​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കേ​​ണ്ട​​വ​​രാ​​ണ് യുവജനങ്ങൾ എന്ന് തൃ​​ശൂ​​ർ ആ​ർ​ച്ച് ബി​ഷ​പ് മാ​​ർ ആ​​ൻ​​ഡ്രൂ​​സ് താ​​ഴ​​ത്ത്.

എ​​സ്എം​​വൈ​​എം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത യു​​വ​​ജ​​ന​​സം​​ഗ​​മം – സ​​വ്റാ 2022 ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അദ്ദേഹം.

സ​​മൂ​​ഹ​​ത്തി​​ലാ​​യി​​രി​​ക്കു​​മ്പോൾ യു​​വ​​ജ​​ന​​ങ്ങ​​ൾ സ​​ഹി​​ഷ്ണു​​ത​​യോ​​ടെ വ​​ർ​​ത്തി​​ക്ക​​ണം. ക്രി​​സ്തീ​​യ യു​​വ​​ത്വം സ​​മൂ​​ഹ​​ത്തി​​നു മു​​ന്നി​​ൽ ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടാ​​വു​​ന്ന മാ​​തൃ​​ക​​ക​​ളാ​​ക​​ണ​​മെ​​ന്നും മാ​​ർ ആ​​ൻ​​ഡ്രൂ​​സ് താ​​ഴ​​ത്ത് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.​​ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ യു​​വ​​ജ​​ന സം​​ഗ​​മ​​ത്തി​​ന് ആ​​ശം​​സ​​ക​​ൾ അ​​റി​​യി​​ച്ചു.

രൂ​​പ​​ത മു​​ൻ അ​​ധ്യ​​ക്ഷ​​ൻ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ രൂ​​പ​​ത​​യു​​ടെ വ​​ള​​ർ​​ച്ച​​യി​​ൽ യു​​വ​​ജ​​ന​​ങ്ങ​​ൾ ചെ​​യ്ത അ​​തു​​ല്യ സേ​​വ​​ന​​ങ്ങ​​ളെ അ​​നു​​സ്മ​​രി​​ച്ചു പ്ര​​സം​​ഗി​​ച്ചു. സം​​ഗ​​മ​​ത്തി​​ൽ കി​​റ്റെ​​ക്സ് ഗാ​​ർ​​മെ​​ന്‍റ്സ് ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ സാ​​ബു എം. ​​ജേ​​ക്ക​​ബ് വി​​ശി​​ഷ്ടാ​​തി​​ഥി​​യാ​​യി​​രു​​ന്നു.

റേ​​ഡി​​യോ, ടെ​​ലി​​വി​​ഷ​​ൻ അ​​വ​​താ​​ര​​ക​​നും സി​​നി​​മാ സം​​വി​​ധാ​​യ​​ക​​നു​​മാ​​യ മാ​​ത്തു​​ക്കു​​ട്ടി, രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ​​മാ​​രാ​​യ ഫാ. ​​ജോ​​സ​​ഫ് വെ​​ള്ള​​മ​​റ്റം, ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ, എ​​സ്എം​​വൈ​​എം രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ജോ​​പ്പു ഫി​​ലി​​പ്പ്, ഡ​​യ​​റ​​ക്ട​​ർ ഫാ. ​​വ​​ർ​​ഗീ​​സ് കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ, ആ​​നി​​മേ​​റ്റ​​ർ സി​​സ്റ്റ​​ർ റാ​​ണി മ​​രി​​യ എ​​സ്എ​​ബി​​എ​​സ്, ഡി​​ല​​ൻ കോ​​ഴി​​മ​​ല തു​​ട​​ങ്ങി​​യ​​വ​​ർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group