സഭകൾ തമ്മിലുള്ള ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യം : കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കോട്ടയം : സഭകൾ തമ്മിലുള്ള ഐക്യം ഇ​ക്കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് സീ​റോ മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. ‌

ഭാ​ര​ത​ത്തി​ന്‍റെ അ​പ്പോ​സ്ത​ല​നാ​യ മാ​ർ തോ​മ്മാ ശ്ലീ​ഹാ​യു​ടെ 1950-ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു സീ​റോ മ​ല​ബാ​ർ എ​ക്യു​മെ​നി​ക്ക​ൽ ക​മ്മീ​ഷ​ന്‍റെ​യും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത എ​ക്യു​മെ​നി​ക്ക​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ങ്ങാ​നം എം​ഒ​സി​യി​ൽ ന​ട​ന്ന എ​ക്യു​മെ​നി​ക്ക​ൽ സെ​മി​നാ​റി​ന്‍റെ​യും സ​ഭൈ​ക്യ സ​മ്മേ​ള​ന​ത്തി​ന്‍റെ​യും സ​മാ​പ​ന​ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ ജോർജ് ആ​ല​ഞ്ചേ​രി.

ബാ​ഹ്യ​മാ​യ വൈരുദ്ധ്യങ്ങൾ സ​ഭ​യു​ടെ ഐ​ക്യ​ത്തി​ന് ത​ട​സ​മാ​ക​രു​ത്. ദൈ​വ​മ​ക്ക​ളു​ടെ തു​ല്യ​ത ന​മു​ക്കു​ണ്ടാ​ക​ണ​മെ​ന്നും പ​ര​സ്പ​രം സ​ത്യം ക​ണ്ടെ​ത്തി സ​മ​ഭാ​വ​ന മ​ന​സി​ലാ​ക്കാ​ൻ എ​ക്യു​മെ​നി​സം വ​ഴി ന​മു​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും ക​ർ​ദി​നാ​ൾ ഓ​ർ​മി​പ്പി​ച്ചു.

മാ​ർ​തോ​മാ​ശ്ലീ​ഹാ ര​ക്ത​സാ​ക്ഷി​ത്വ അ​നു​സ്മ​ര​ണ സെ​മി​നാ​റി​ന് വ​ത്തി​ക്കാ​ന്‍റെ പൊ​ന്തി​ഫി​ക്ക​ൽ കൗ​ണ്‍സി​ൽ ഫോ​ർ പ്രോ​മോ​ട്ടിം​ഗ് ക്രി​സ്ത്യ​ൻ യൂ​ണി​റ്റി​യു​ടെ സെ​ക്ര​ട്ട​റി ആ​ർ​ച്ച് ബി​ഷ​പ് ബ്ര​യാ​ൻ ഫാ​രെ​ൽ തി​രി​തെ​ളി​ച്ചു. സീ​റോ മ​ല​ബാ​ർ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group