വിഭാഗീയതകളാൽ സഭയിലെ ഐക്യം മുറിപ്പെടാനിടയാകരുത്: ഫ്രാൻസിസ് മാർപാപ്പാ

വത്തിക്കാൻ സിറ്റി: വിഭാഗീയ ചിന്തകളാൽ സഭയിലെ ഐക്യം മുറിപ്പെടാനിടയാകരുതെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.
വത്തിക്കാനിൽ പേപ്പൽ ഫൗണ്ടേഷൻ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്‌ച്ച നടത്തി സന്ദേശം നൽകുകയായിരുന്നു മാർപാപ്പാ.

സഹോദരർക്ക് ശക്തി പകരാനും സഭയുടെ ഐക്യത്തിന്റെ കാണപ്പെടുന്ന അടയാളമാകാനും അന്ത്യത്താഴ സമയത്ത് കർത്താവ് പത്രോസിനെ ഏൽപ്പിച്ചതും, പത്രോസിന്റെ പിൻഗാമികൾ പിൻതുടരുന്നതുമായ ഉത്തരവാദിത്വത്തിൽ പങ്കുചേരുന്ന ഫൗണ്ടേഷൻ അംഗങ്ങൾക്ക് പാപ്പാ നന്ദിയർപ്പിച്ചു. മറ്റു അപ്പോസ്തലരുടെ സാന്നിധ്യത്തിൽ പത്രോസിനെ ഏൽപ്പിച്ച ഉത്തരവാദിത്വം തന്റെ പിൻഗാമികളിലേക്ക് കൈമാറിയെന്നും അതിൽ പാപ്പായെ നേരിട്ടോ അല്ലാതെയോ സഹായിക്കുന്ന എല്ലാവരും വിവിധ തരത്തിൽ ആ ഉത്തരവാദിത്വത്തിൽ പങ്കു ചേരുന്നുവെന്നും പാപ്പാ പറഞ്ഞു.

സഭയിലെ ഐക്യം വിഭാഗീയതകളാൽ മുറിപ്പെടുന്നത് നമ്മുടെ കാലത്തിലും നാം കാണുന്നുണ്ട് എന്ന് ചൂണ്ടിക്കാണിച്ച പാപ്പാ അവയുടെ കാരണവും വിശദീകരിച്ചു. നല്ല ഉദ്ദേശ്യത്തോടെ തുടങ്ങുന്ന ചില ആശയസംഹിതകളും മുന്നേറ്റങ്ങളും പലപ്പോഴും പാർട്ടികളും കക്ഷി വ്യവസ്ഥകളും സൃഷ്ടിച്ചു കൊണ്ട് വിശ്വാസത്തിൽ പോലും ആധിപത്യ മനോഭാവം ഉണ്ടാക്കുന്നു. സഭയെയും വിശ്വാസത്തേയും കുറിച്ചു പറയുമ്പോൾ പോലും രാഷ്ട്രീയത്തിൽ നിന്നുള്ള മതേതര പദപ്രയോഗങ്ങൾ വഴി പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു എന്നും പാപ്പാ പറഞ്ഞു. എന്നാൽ ഇത്തരം പ്രയോഗത്തെക്കുറിച്ച് ആദിമ സഭയക്ക് വി. പൗലോസ് അപ്പോസ്തലൻ നൽകിയ മുന്നറിയിപ്പ് (1കൊറീ 3:1-9; റോമാ 16,17-18) ഓർമ്മിപ്പിച്ചു കൊണ്ട് സഭയുടെ സ്വഭാവം നാനാത്വത്തിലുള്ള ഏകത്വമാണ്, അത് ഐക്യമാണെന്നും ആ ഐക്യം ഏകരൂപ്യമാവുക (unity in diversity, as unity without uniformity) എന്നതല്ല എന്നും പാപ്പാ ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group