ഐക്യമാണ് വിശ്വാസത്തിന്റെ അടിസ്ഥാനം: മാർപാപ്പാ..

ക്രൈസ്തവ ഐക്യത്തിന്റെ പ്രാധാന്യത്തെ ഓർമിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.

ക്രിസ്തു പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്ത ഐക്യമാണ്, ലോകത്തിന് നമ്മുടെ വിശ്വാസത്തെക്കുറിച്ച് ബോധ്യമുണ്ടാകാനുള്ള അടിസ്ഥാനമെന്ന് തന്റെ സന്ദേശത്തിൽ പാപ്പാ കുറിച്ചു. ക്രൈസ്തവഐക്യത്തിനായുള്ള വാരം ആചരിക്കപ്പെടുന്ന വേളയിൽ, ക്രൈസ്തവവിശ്വാസം പ്രവൃത്തികളാൽ തെളിയിക്കപ്പെടണമെന്ന് ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു സന്ദേശം.ശക്തമായ തിരഞ്ഞെടുപ്പുകൾ നടത്തുവാൻ തക്ക പക്വമായ സ്വാതന്ത്ര്യം, ഉപേക്ഷകൾ, ത്യാഗങ്ങൾ, എന്നിവ വേണ്ടിവരുന്ന, യേശു ആവശ്യപ്പെടുന്ന, ഐക്യമാണ് ലോകം ക്രിസ്തുവിൽ വിശ്വസിക്കാൻ വേണ്ട അടിസ്ഥാനം” എന്നും പാപ്പാ ഉദ്ബോധിപ്പിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group