വിദ്യാർത്ഥീസമൂഹം പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് യൂണിവേഴ്‌സിറ്റി പ്രസിഡന്റ്

വിദ്യാർത്ഥീസമൂഹം പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് ‘ദ കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്ക’ യുടെ പ്രസിഡന്റ് പീറ്റർ കിൽപാട്രിക്ക്. പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ ബസിലിക്കയിൽ ക്രമീകരിച്ച തിരുക്കർമങ്ങൾക്കു ശേഷം നവാഗതർ ഉൾപ്പെടെയുള്ള യൂണിവേഴ്‌സിറ്റി സമൂഹത്തെ അഭിസംബോധന ചെയ്യവേയാണ് പരിശുദ്ധാത്മാവിന്റെ സഹായം തേടേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് അദ്ദേഹം ഉദ്‌ബോധിപ്പിച്ചത്.

‘പരിശുദ്ധാത്മാവ് നിങ്ങളുടെ അരക്ഷിതാവസ്ഥയെ കൊള്ളയടിക്കുകയോ തെറ്റോ അമിതമോ ആയ വാഗ്ദാനങ്ങൾ നൽകുകയോ ചെയ്യില്ല. പരിശുദ്ധാത്മാവ് നിങ്ങളുടെ ആത്മാവിനെ ലൗകിക ആവശ്യങ്ങൾക്ക് അനുയോജ്യമാക്കുകയുമില്ല. മറിച്ച്, കർത്താവിന്റെ ആത്മാവ് നിങ്ങളുടെ യഥാർത്ഥ മൂല്യം വ്യക്തമാക്കിത്തരികയും നിങ്ങളെ യഥാർത്ഥ ആനന്ദത്തിലേക്ക് നയിക്കുകയും ചെയ്യും,’ തന്റെ പുതിയ പദവി ഏറ്റെടുത്ത ശേഷം ഇതാദ്യമായി യൂണിവേഴ്‌സിറ്റി സമൂഹത്തെ അഭംസംബോധന ചെയ്യവേയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group