കൊലക്കളങ്ങളായി ഗർഭപാത്രങ്ങൾ മാറുന്നു…

ആഗോളതലത്തിൽ കഴിഞ്ഞ വർഷം മരണനിരക്ക് കൊണ്ട് മനുഷ്യരെ വിറപ്പിച്ച കോവിഡ് മഹാമാരിയെക്കാൾ ഏറ്റവുമധികം മരണത്തിന് കാരണമായത് ഗർഭചിദ്രംമൂലമെന്ന് റിപ്പോർട്ട്..

വേള്‍ഡോമീറ്ററിലെ കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് ‘ലൈഫ്ന്യൂസ്.കോം’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4 കോടി 26 ലക്ഷം ഗര്‍ഭഛിദ്രം 2021-ല്‍ ലോകമെമ്പാടുമായി നടന്നിട്ടുണ്ടെന്നാണ് വേള്‍ഡോമീറ്ററിന്റെ കണക്കുകളില്‍ നിന്ന്‍ വ്യക്തമാകുന്നത്. സര്‍ക്കാരില്‍ നിന്നും മറ്റ് സംഘടനകളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍വെച്ച് നോക്കുമ്പോള്‍ 2021-ല്‍ ലോകമെമ്പാടുമായി 4,26,40,209 ജീവനാണ് അബോര്‍ഷന്‍ കാരണം നഷ്ടമായത്.

കാന്‍സര്‍, എച്ച്.ഐ.വി/എയിഡ്സ്, വാഹന അപകടങ്ങള്‍, ആത്മഹത്യ തുടങ്ങിയ മറ്റ് പ്രധാനപ്പെട്ട മരണകാരണങ്ങള്‍ മൂലമുള്ള മരണസംഖ്യ വെച്ച് നോക്കുമ്പോള്‍ ഗര്‍ഭഛിദ്രം മൂലം മരണപ്പെട്ട കുരുന്നു ജീവനുകളുടെ എണ്ണം ഒരുപാട് കൂടുതലാണെന്നാണ്‌ ‘ലൈഫ്ന്യൂസ്’ പറയുന്നത്. 5.87 കോടി ആളുകളാണ് കഴിഞ്ഞ വര്‍ഷം ഗര്‍ഭഛിദ്രം മൂലമല്ലാത്ത കാരണങ്ങളാല്‍ മരണപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോകത്തുണ്ടായ മൊത്തം മരണങ്ങളില്‍ 42% മരണത്തിന്റേയും കാരണം ഗര്‍ഭഛിദ്രം ആണെന്നാണ്‌ ഇത് സൂചിപ്പിക്കുന്നത്. 2020-ല്‍ 87 ലക്ഷം പേര്‍ കാന്‍സര്‍ മൂലവും, 50 ലക്ഷം പേര്‍ പുകവലി കാരണവും, 1.3 കോടി രോഗങ്ങള്‍ കാരണവും, 17 ലക്ഷം പേര്‍ എച്ച്.ഐ.വി/എയിഡ്സ് കാരണവുമാണ് മരണപ്പെട്ടിരിക്കുന്നത്.

കൊറോണ പകര്‍ച്ചവ്യാധിയുമായി താരതമ്യപ്പെടുത്തുമ്പോഴും മരണകാരണത്തില്‍ അബോര്‍ഷന്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.സംരക്ഷണം നൽകേണ്ട ഗർഭപാത്രങ്ങൾ കൊലക്കളങ്ങളായി മാറുമ്പോൾ അതിന്റെ പരിണിതഫലവും മനുഷ്യരാശി തന്നെയാകും അനുഭവിക്കേണ്ടി വരുന്നത്.. ഭ്രൂണഹത്യ എന്ന ഈ മഹാ വിപത്തിനെതിരെ പ്രാർത്ഥന ആയുധം ആക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group