ക്രൈസ്തവ പീഡനങ്ങൾക്ക് ഉത്തർപ്രദേശ് മുമ്പിൽ…

ന്യൂഡൽഹി: ഇന്ത്യയിൽ ക്രൈസ്തവപീഡനം നടക്കുന്ന സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശ് മുമ്പിലെന്ന് റിപ്പോർട്ട്.

ഈ വർഷം മാത്രം 99 ക്രൈസ്തവ വിരുദ്ധ കേസുകളാണ് ഉത്തർപ്രദേശിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഛത്തീസ്ഗഡാണ് രണ്ടാം സ്ഥാനത്ത്. 89 കേസുകളാണ് ഇതുവരെ ചത്തീസ്ഗഡിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്താകമാനം ഈ വർഷം 478 കേസുകളാണ് ക്രൈസ്തവ പീഡനം സംബന്ധിച്ച് ഉണ്ടായിട്ടുള്ളത്.

മറ്റ് സംസ്ഥാനങ്ങളിലെ ക്രൈസ്തവ മതപീഡനങ്ങളെക്കുറിച്ചുളള വിവരം ചുവടെ. കർണ്ണാടക( 58) ജാർഖണ്ഡ്(44) മധ്യപ്രദേശ്(38) ബീഹാർ( 29), തമിഴ്നാട്(20) ഒഡീഷ( 19) മഹാരാഷ്ട്ര(17) പശ്ചിമബംഗാളിലും രാജസ്ഥാനിലും രണ്ടുവീതവും
ആസാം,ഗോവ, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ ഓരോന്നുവീതവും
ക്രൈസ്തവമതപീഡനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് മുതലാണ് ക്രൈസ്തവ മതപീഡനങ്ങൾ രാജ്യത്ത് വർദ്ധിച്ചത്. ജനുവരിയിൽ 37 കേസുകളുണ്ടായപ്പോൾ ഓഗസ്റ്റിൽ അവയുടെ എണ്ണം 50 ആയി വർദ്ധിച്ചു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മതപരിവർത്തന നിരോധന നിയമം ഇതിന് ആക്കം കൂട്ടിയിട്ടുമുണ്ട്. യുഎസ് ഫെഡറൽ ഗവൺമെന്റിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച കമ്മീഷന്റെ കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് അനുസരിച്ച് ന്യൂനപക്ഷ പീഡനങ്ങളുടെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം ഒന്നാംനിര
രാജ്യങ്ങളുടെ പട്ടികയിലാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group