വി. തോമാശ്ലീഹായോടുള്ള വണക്കം: പതിനേഴാം തീയതി

സുവിശേഷദീപം കേരളത്തിൽ

സൊക്കോത്രയിൽ നിന്നും യാത്ര തുടർന്ന തോമാ ശ്ലീഹാ ഏ.ഡി. 52-ൽ കൊടുങ്ങല്ലൂരിൽ എത്തിച്ചേർന്നു. കൊടുങ്ങല്ലൂരിനടുത്തുള്ള മാലിയങ്കര എന്ന സ്ഥലത്തണ് ശ്ലീഹാ കപ്പലിറങ്ങിയത്. കൊടുങ്ങല്ലൂരിൽ അക്കാലത്ത് ധാരാളം യഹൂദർ വസിച്ചിരുന്നു. അവരോടാണു ശ്ലീഹാ ആദ്യം സുവിശേഷം പ്രസംഗിച്ചത്. അനേകം യഹൂദർ തോമാശ്ലീഹായിൽ നിന്നും മാമ്മോദീസാ സ്വീകരിക്കയും ചെയ്തു. ഏകദേശം നാല്പതു യഹൂദ കുടുംബങ്ങളാണു മാമ്മോദീസാ സ്വീകരിച്ചത്. റമ്പാൻ മാളിയേക്കൽ തോമ സും ഈ കൂട്ടത്തിൽ പെടുന്നു. ഏതാനും നാളുകൾക്കു ശേഷം ശ്ലീഹാ മൈലാപ്പൂരിലേക്കു പോയി. അവിടെ കുറെക്കാലം ചിലവഴിച്ചു കഴിഞ്ഞപ്പോൾ കൊടുങ്ങല്ലൂരിലെ ചേരരാജാവ് ആളയച്ചു ശ്ലീഹായെ കൊടുങ്ങല്ലൂരി ലേക്കു തിരികെ വരുത്തിച്ചു. കൊടുങ്ങല്ലൂരിൽ തന്റെ പ്രവർത്തനങ്ങൾ തുടർന്ന ശ്ലീഹാ വീണ്ടും അനേകരെ ക്രൈസ്തവരാക്കി. അവിടുത്തെ ഒരു സിനഗോഗ് പള്ളിയായി അദ്ദേഹം പരിവർത്തനം ചെയ്തു.

വിചിന്തനം

തോമാശ്ലീഹാ കേരളത്തിൽ ആദ്യം കപ്പലിറങ്ങിയെന്നു വിശ്വസിക്കപ്പെടുന്ന മാലിയങ്കര ഏ.ഡി. ഒന്നാം നൂറ്റാണ്ടിൽ ചേരരാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരിന്റെ ഭാഗമായിരുന്നു. ഇന്ത്യയിലെ തന്നെ പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്ന കൊടുങ്ങല്ലൂരിൽ അക്കാലത്ത് ഒട്ടേറെ വിദേശരാജ്യങ്ങളിൽനിന്നുള്ള ആളു കൾ വസിച്ചിരുന്നു. അക്കൂട്ടത്തിൽ ധാരാളം യഹൂദരുമു ണ്ടായിരുന്നു. അവരായിരുന്നു തോമാശ്ലീഹായിൽ നിന്നും ആദ്യം മാമ്മോദീസാ സ്വീകരിച്ചവർ. കേരളത്തിലെ ക്രൈസ്തവരെ നസ്രാണികൾ എന്ന് ആദ്യം വിളിച്ചത്.
അന്നിവിടെയുണ്ടായിരുന്ന യഹൂദർ തന്നെ ആയിരുന്നിരി ക്കണം. ജെറുസലെത്ത് ആദ്യ ക്രൈസ്തവർ അറിയപ്പെട്ടിരുന്നത് “ നസ്രായനായർ ‘ എന്ന പേരിലായിരുന്നല്ലോ. നസ്രായന്റെ അനുയായികൾ എന്നയർത്ഥത്തിൽ അവരെ ഈ പേരുചൊല്ലി വിളിച്ചത് യഹൂദരായിരുന്നു. അതുപോലെ, കൊടുങ്ങല്ലൂരിൽ ക്രൈസ്തവരായിത്തീർന്ന യഹൂദരെ മറ്റു യഹൂദന്മാർ നസ്രാണികൾ എന്നുവിളിച്ചു കാണണം.

തോമാശ്ലീഹായിൽ നിന്നും നേരിട്ട് വിശ്വാസം സ്വീകരിച്ച ക്രൈസ്തവരുടെ പിന്മുറക്കാരാണു നമ്മൾ. നസ്രാണികൾ എന്ന നാമം വളരെ അഭിമാനത്തോടെ സ്വീകരിച്ചിരുന്നവരുടെ പിന്മുറക്കാർ. മാർത്തോമാ ക്രിസ്ത്യാനികൾ എന്ന നാമം വളരെ അഭിമാനത്തോടു വിളിച്ചു പറയുവാൻ നമ്മുക്കു സാധിക്കണം. തോമാശ്ലീഹാ യുടെ വിശ്വാസതീക്ഷ്ണത നമ്മിലും നിറഞ്ഞുനില് ക്കണം. കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്ത തോമാശ്ലീഹാ എല്ലാ ജാതിയിലും മതത്തിലും പെട്ടവർക്ക് മാമ്മോദീസാ നല്കി. യഹൂദരും ബ്രാഹ്മണരും മാത്രമല്ല സമൂഹത്തിലെ എല്ലാ ഗണത്തിൽപെട്ടവരും വിശ്വാസ കൃപക്കു യോഗ്യരാണെന്നു അദ്ദേഹം കണ്ടു.

ക്രൈസ്തവവിശ്വാസം അഭിമാനത്തോടെ നമുക്കു ഏറ്റുപറയാം. ആ വിശ്വാസത്തിനു ശക്തമായ സാക്ഷ്യം നല്കിക്കൊണ്ടു ഒപ്പമുള്ളവരെ വിശ്വാസത്തിലേക്ക് നയിക്കാൻ നമുക്കു സാധിക്കട്ടെ. അതു നമ്മുടെ പ്രേഷിത കടമയാണ്.

പ്രാർത്ഥന

ഈശോയേ, നിന്റെ വത്സലശിഷ്യനായ മാർത്തോമാ ശ്ലീഹായിൽ നിന്നും വിശ്വാസം സ്വീകരിക്കുവാൻ ഞങ്ങളുടെ പൂർവ്വികരെ അനുഗ്രഹിച്ച നിന്റെ സ്നേഹത്തെ ഓർത്ത് നിനക്ക് ഞങ്ങൾ നന്ദിപറയുന്നു. ജീവിതത്തിലെ
ഏതു രംഗങ്ങളിലും ഒരു ക്രിസ്ത്യാനിക്ക് യോജ്യമായ ജീവിതം നയിച്ച് അഭിമാനത്തോടെ കേരളക്കരയിൽ ഈ നാടിന്റെ ലവണവും പ്രകാശവുമായ് (മത്താ 5:13,14), ജീവി ക്കുവാൻ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ. ആമ്മേൻ.

സുകൃതജപം

മാർത്തോമാ ശ്ലീഹായേ, നിന്റെ നാമം അഭിമാന ത്തോടെ ഏറ്റുപറയുവാൻ കൃപ നല്കണമേ.

സൽക്രിയ

സാധിക്കുമ്പോൾ കൊടുങ്ങല്ലൂരിലെ തോമ്മാശ്ലീഹാ യുടെ തീർത്ഥാടനകേന്ദ്രത്തിലേക്കു ഭക്തിപൂർവ്വം യാത

നടത്തുക.

ഗാനം

മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപ്പാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കണേ

നസ്രാണിയെന്ന നാമം

അഭിമാനമേകുന്നെന്നും ശ്ലീഹായാൽ സ്നാനം കൊണ്ട വിശ്വാസ പിൻമുറക്കാർ

മാർത്തോമ്മ നസ്രാണികൾ എന്നുള്ളോരഭിധാനം എന്നെന്നും ഘോഷിച്ചീടാം അഭിമാനപൂർവ്വം ഞങ്ങൾ

(മാർത്തോമാ…)


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group