ആൻട്രീമിൽ വി. മദർ തെരേസയുടെ തിരുനാൾ

ആൻട്രീം : ആൻട്രീം (നോർത്തേൺ അയർലണ്ട്) സീറോ മലബാർ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ മദർ തെരേസയുടെ തിരുനാളും പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജനനതിരുനാളും 2022 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ സംയുക്തമായി ആഘോഷിക്കുന്നു. ആൻട്രീം സെൻ്റ്. ജോസഫ് ദേവാലയത്തിൽ സെപ്റ്റംബർ 31 ബുധനാഴ്ച വൈകിട്ട് 5:45 നു വികാരി ഫാ. പോൾ മോറേലി തിരുനാളിനു കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാനയും നൊവേനയും. സെപ്റ്റംബർ ഒന്നിന് വൈകിട്ട് 6 മണിക്കുള്ള വി. കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. ജോഷി പാറോക്കാരനും, സെപ്റ്റംബർ 2 വെള്ളിയാഴ്ച് ഫാ. റോണി മാളിയെക്കലും കാർമ്മികർ ആയിരിക്കും. സെപ്റ്റംബർ മൂന്നാം തീയതി ശനിയാഴ്ച നടക്കുന്ന തിരുകർമ്മങ്ങൾക്ക് ഫാ. ജോ പഴേപറമ്പിലും, ഫാ. നിധീഷ് ഞാണയ്ക്കലും കാർമ്മികരായിരിക്കും. പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 4 ഞായറാഴ്ച വൈകിട്ട് 4:30 നു ഫാ. നിബിൻ കുരിശിങ്കലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബ്ബാനം നൊവേന സന്ദേശം. തുടർന്ന് സ്നേഹവിരുന്ന്.

തിരുനാളിൽ സംബന്ധിച്ച് അനുഹ്രഹം പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബിജുമോൻ മൈക്കിൾ തലച്ചിറയിൽ : +44 7872 498704


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group