വി. കുർബ്ബാനയിൽ ഈശോയുണ്ടോ..?

    സയൻസിനെക്കൊണ്ട് വിശ്വാസത്തിനു വല്ല ഉപയോഗമുണ്ടോന്ന ചോദ്യത്തിന് എടുത്ത് നീട്ടാവുന്ന ഒരു ഉത്തരങ്ങളിലൊന്ന്…
    അതാണ് ലഞ്ച്യാനോയിലെ ദിവ്യകാരുണ്യ അത്ഭുതം.

    എട്ടാം നൂറ്റാണ്ടിൽ നടന്നതാണ്… വി. കുർബ്ബാനക്കിടെ രക്തവും മാംസവുമായി മാറിയ അപ്പവും വീഞ്ഞും… അത് ശരിക്കും ഉള്ളതാണോ എന്നറിയാനുള്ള നൂറ്റാണ്ടുകളുടെ കാത്തിരിപ്പായിരുന്നു പിന്നീട്… പത്തും അൻപതും വർഷങ്ങളല്ല….നീണ്ട 800 വർഷങ്ങൾക്ക് ശേഷം 1574 ൽ ഒരു കൂട്ടം ഡോക്ടർമാരുടെ നേതൃത്വത്തിൽ പരീക്ഷണം… അതിലൊരു കാര്യം തെളിയിക്കപ്പെട്ടു. അത് മനുഷ്യ ശരീരവും രക്തവുമാണ്. ആ രക്തം കൃത്യമായി അഞ്ചു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ ഭാഗം പ്രത്യേകം എടുത്ത് അളന്നപ്പോഴും ഒരുമിച്ചു എടുത്തു അളന്നപ്പോഴും ഒരേ തൂക്കം. അതെങ്ങനെയെന്ന് അവർക്കൊരു എത്തും പിടിയും കിട്ടിയില്ല.. എന്നാലും അവർ ഒരു കാര്യം സമ്മതിച്ചു. ഇത് ജീവനുള്ള മനുഷ്യന്റെ ശരീരവും രക്തവുമാണ്…

    വീണ്ടും നാല് നൂറ്റാണ്ടു കാത്തിരിപ്പ്… 1971ൽ ഒഡ്വാർഡോ ലിനോളിയെന്ന പ്രശസ്ത അനാട്ടമി പ്രൊഫസറുടെ കീഴിൽ വീണ്ടും നീണ്ട പരീക്ഷണങ്ങൾ… ഒടുവിൽ അതിന്റെ റിസൾട്ട് വന്നു.. മാംസക്കഷ്ണം മനുഷ്യന്റെ ഹൃദയത്തിന്റെ ഭാഗമാണെന്നും രക്തം AB ഗ്രൂപ്പ് ആണെന്നും… ഒരു കാര്യം കൂടി റിസൽട്ടിൽ ഉണ്ടായിരുന്നു…. ഈ പരീക്ഷണം നടക്കുമ്പോഴും ആ മാംസത്തിലും രക്തത്തിലും ജീവന്റെ തുടിപ്പുണ്ടായിരുന്നുവെന്ന്…

    ഇതൊക്കെ സഭ ഏൽപ്പിച്ച ഡോക്ടർമാരായിരിക്കും എന്ന് ആരേലും ചിന്തിച്ചാൽ അവർക്കുള്ള ഉത്തരം ഇത്രയേ ഉള്ളൂ… പരീക്ഷണ നിരീക്ഷണങ്ങളുടെ അവസാനവാക്കുകളിൽ ഒന്നായി ലോകം കാണുന്ന WHO (വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ) തന്നെ 1973 ൽ ഇതിന്റെ പരീക്ഷണത്തിന് മുന്നോട്ടു വന്നു… ഒരു സയന്റിഫിക് കമ്മീഷനെ പ്രത്യേകമായി നിയോഗിച്ചു…. ഒന്നും രണ്ടും പരീക്ഷണം അല്ല… അഞ്ഞൂറിലേറെ പരീക്ഷണം അവർ പതിനഞ്ചു മാസത്തെ ഇടവേളകളിൽ നടത്തി… അവർ നൽകിയ റിപ്പോർട്ട് ഇതായിരുന്നു.. പരീക്ഷണം നടക്കുമ്പോഴും ഈ മാംസപേശികൾക്ക് ജീവനുണ്ടായിരുന്നു എന്നാണ്.. എങ്ങനെ ഇത് സാധ്യമാണ് എന്നതിന് അവർക്കുത്തരം തരാൻ കഴിഞ്ഞില്ല…

    അതൊക്കെ ക്രിസ്ത്യാനികളായ ഡോക്ടർമാരായിരിക്കും എന്ന് ചിന്തിക്കുന്നവർക്ക് ഒരു പിൻകുറിപ്പ്… ഈ പരീക്ഷണങ്ങളിൽ പങ്കെടുക്കാൻ നിരീശ്വരവാദികളായ ഡോക്ടർമാർ ഒരുപാടുണ്ടായിരുന്നു…. ഈ പരീക്ഷണങ്ങൾ മാറ്റിയത് അവരെയാണ്… അവരിൽ പലരും വിശ്വാസത്തിലേക്ക് കടന്നു വന്നു..

    നാളെ പരിശുദ്ധ കുർബ്ബാനയുടെ ഓർമ്മ തിരുനാൾ… നേരുകയാണ് തിരുനാൾ മംഗളങ്ങൾ… ഒപ്പം ഓരോ വിശുദ്ധ കുർബ്ബാനയിലും കൈയ്യിലേറ്റു വാങ്ങുന്ന ആ തിരുവോസ്തി സത്യമായും ജീവിക്കുന്ന ദൈവത്തിന്റെ തിരുശരീരം ആണെന്ന ഓർമ്മപ്പെടുത്തലും…

    കടപ്പാട്

    റിന്റോ പയ്യപ്പിള്ളി


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group