വി.കുർബാനയുടെ ദൈവശാസ്ത്ര കോഴ്സ് : പുതിയ ബാച്ച് ആരംഭിക്കുന്നു

കോട്ടയം, കടുവാക്കുളം എമ്മാവൂസ് ദിവ്യകാരുണ്യ പഠനകേന്ദ്രത്തിൽ വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ നടത്തപ്പെടുന്ന പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തിൽ ഡിപ്ലോമ കോഴ്സിന്റെ പുതിയ ബാച്ച് 2022 ആഗസ്റ്റ് 13-ന് ആരംഭിക്കുന്നു.

കോഴ്സിന്റെ പ്രത്യേകതകൾ.

1. അത്മായർക്കും സന്യസ്തർക്കും
പങ്കെടുക്കാം.

2. സെക്കുലർ-മതപഠന പ്ലസ് ടു പാസായവർക്കാണ് പ്രവേശനം.

3. വികാരിയച്ചന്റെ സാക്ഷ്യപത്രം
ആവശ്യമാണ്.

4. മലയാളത്തിലാണ് ക്ളാസുകൾ.

5. ഒരു വർഷമാണ് ദൈർഘ്യം.

6. മാസത്തിലെ 2, 4 ശനിയാഴ്ചകളിൽ ഉച്ച കഴിഞ്ഞു 1.30 മുതൽ 5.00 വരെയാണ് ക്ളാസുകൾ.

7. കേരളത്തിലെ പ്രഗത്ഭരായ ബൈബിൾ-ദൈവശാസ്ത്ര പണ്ഡിതർ ക്ളാസുകൾ നയിക്കുന്നു.

8. ഫീസ് 1250/- രൂപ.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക

ഫോൺ: 8157852304, 9539036736 ഇ മെയിൽ: [email protected]


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group