വി. ഡോൺ ബോസ്കോയുടെ പ്രഥമ പ്രവാചകസ്വപ്നത്തിന്റെ 200-ാംവാർഷികത്തിൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കി വത്തിക്കാൻ…

വി. ഡോൺ ബോസ്കോയുടെ പ്രഥമ പ്രവാചകസ്വപ്നത്തിന്റെ 200-ാം വാർഷികത്തിൽ പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി വത്തിക്കാൻ. ഡോൺ ബോസ്കോ, ഒൻപതു വയസ്സുള്ളപ്പോൾ കണ്ട ഈ സ്വപ്നം വിശുദ്ധൻ്റെ ‘ദൈവവിളിയുടെ ഉത്ഭവമായിരുന്നു’ എന്നാണ് വത്തിക്കാൻ സിറ്റി ഗവൺമെന്റിന്റെ പ്രസ്താവനയിൽ പറയുന്നത്. യുക്തി, മതം, അമോറെവോലെസ്സ (അടുപ്പവും വാത്സല്യവും) എന്നീ മൂന്നു തത്വങ്ങളിൽ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ ഫിലോസഫിയുടെ പ്രചോദനാത്മക ഉറവിടവും ഈ സ്വപ്നമായിരുന്നുയെന്നും പ്രസ്താവനയിൽ പറയുന്നു.

ഒരിക്കൽ, കുറച്ചു ചെറുപ്പക്കാർ ദൈവദൂഷണം പറയുന്നത് ഡോൺ ബോസ്കോ കേൾക്കാനിടയായി. അവരെ നിശ്ശബ്ദരാക്കാൻ ഡോൺ ബോസ്കോ അവരുമായി വഴക്കുണ്ടാക്കാൻതുടങ്ങി. എന്നാൽ അക്രമമല്ല, മറിച്ച് സൗമ്യതയും കാരുണ്യവുമാണ് പരിഹാരമെന്ന് ക്രിസ്തു അവനു വെളിപ്പെടുത്തിക്കൊടുത്തു. ശേഷം കർത്താവ് ഡോൺ ബോസ്കോയെ തന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിനു പരിചയപ്പെടുത്തിക്കൊടുക്കുന്നു. പിന്നീട് പരിശുദ്ധ അമ്മ, ദൈവദൂഷണം പറഞ്ഞ ചെറുപ്പക്കാരെ കുഞ്ഞാടുകളാക്കി മാറ്റുകയും ഡോൺ ബോസ്കോയോട് തന്റെ കൂട്ടുകാരോടും സൗമ്യതയോടെ പെരുമാറാൻ ആവശ്യപ്പെടുകയും ചെയ്യുന്നതായിരുന്നു കുഞ്ഞുഡോൺ ബോസ്കോയുടെ സ്വപ്നം.

വത്തിക്കാൻ പുറത്തിറക്കിയ സ്റ്റാമ്പിൽ ഈ ദർശനത്തിന്റെ പെയിൻ്റിംഗ് ആണ്
ഉൾപ്പെടുത്തിയിരിക്കുന്നത്. പെയിന്റിങിൽ,നിരവധി ചെറുപ്പക്കാർ അടികൂടുന്നതും,
മൃഗങ്ങളും, യേശു പരിശുദ്ധ മാതാവിന്റെനേരെ വലതുകൈ ചൂണ്ടുന്നതും, മാതാവ് അവളെ നോക്കുന്ന കുഞ്ഞുബോസ്കോയുടെ കൈയ്യിൽ പിടിച്ചിരിക്കുന്നതും കാണാം.

1999-ൽ മരിയോ ബോഗനി (1932-2016) എന്ന ചിത്രകാരനാണ് ഈ ഓയിൽ പെയിന്റിംഗ് വരച്ചത്. വടക്കൻ ഇറ്റലിയിലെ വിശുദ്ധന്റെ ജന്മനാട്ടിൽ സ്ഥിതിചെയ്യുന്ന ഡോൺ ബോസ്കോ ദൈവാലയത്തിലെ അപ്പർ ബസിലിക്കയിൽ ഈ ചിത്രമുണ്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group