വല്ലാർപാടം മരിയൻ തീർത്ഥാടനം ഈ മാസം 11ന്

18-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം ഈ മാസം 11ന് വല്ലാർപാടം ബസിലിക്കയിലെ റോസറി പാർക്കിൽ നടത്തും. ഉച്ചകഴിഞ്ഞു 3.30 ന് ജപമാല. തുടർന്ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ . ഡോ. ആന്റണി സിജൻ മണുവേലിപ്പറമ്പിൽ വചന സന്ദേശം നൽകും. അതിരൂപതയിലെ വൈദികര്‍ സഹകാർമികരായിരിക്കും. തുടർന്ന് ആർച്ച് ബിഷപ്പ് വിശ്വാസികളെ വല്ലാർപാടത്തമ്മയ്ക്ക് അടിമ സമർപ്പണം നടത്തും.

കോവിഡ് നിയന്ത്രണങ്ങൾ ഭാഗികമായി നിലനില്ക്കുന്നതിനാൽ ഈ വർഷവും തീർഥാടനത്തോടനുബന്ധിച്ചുള്ള കാൽനട പ്രയാണം ഒഴിവാക്കി. തീർത്ഥാടനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആഘോഷ കമ്മിറ്റി ചെയർമാന്മാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, വൈസ് ചെയർമാൻ അഡ്വ. ഷെറി ജെ. തോമസ്, ജനറൽ കൺവീനറും വല്ലാർപാടം ബസിലിക്ക റെക്ടറുമായ റവ. ഡോ. ആന്റണി വാലുങ്കൽ എന്നിവർ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group